ജീവിതം

ഓണ്‍ലൈനായി വാങ്ങിയ ഭക്ഷണത്തില്‍ 40 ചത്ത പാറ്റകള്‍; ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും

സമകാലിക മലയാളം ഡെസ്ക്

ണ്‍ലൈനായി ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും. ഓണ്‍ലൈനായി വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് ചത്ത പാറ്റകളെ പെറുക്കിയെടുക്കുന്ന ഒരു കൂട്ടം യുവാക്കളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഷാന്‍തൈ നഗരത്തിലെ യുവതിക്കാണ് പാറ്റയിട്ട സ്‌പെഷ്യല്‍ ഭക്ഷണം ലഭിച്ചത്. 

യുവതിയും സുഹൃത്തുക്കളും കൂടിയാണ് താറാവ് കറി ഓര്‍ഡര്‍ ചെയ്തത്. പൊതി തുറന്നപ്പോള്‍ ഭക്ഷണത്തില്‍ നിന്ന് ഒരു ചത്ത പാറ്റയെ  കിട്ടി. ഞെട്ടിയെങ്കിലും അതിനെ എടുത്തു മാറ്റി. അപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന് സംശയം തോന്നി. അങ്ങനെയാണ് ഭക്ഷണം സൂഷ്മമായി പരിശോധിക്കുന്നത്. ഞെട്ടിക്കുന്നതായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഒന്നിനു പിറകെ ഒന്നായി നാല്‍പ്പത് പാറ്റകളെയാണ് ഇവര്‍ ഭക്ഷണത്തില്‍ നിന്ന് പെറുക്കിയെടുത്തത്. 

ടിഷ്യൂ പെപ്പറില്‍ പെറുക്കി വെച്ച പാറ്റകളെ കണ്ടാല്‍ ആരായാലും ഞെട്ടും. സംഭവം ഷൂട്ട് ചെയ്ത് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത്. ഭക്ഷണത്തിലെ പാറ്റയെ പിടിച്ച് ടിഷ്യൂ പേപ്പറില്‍ വെക്കുന്നത് വീഡിയോയില്‍ കാണാം. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുള്ളതായിരുന്നു പാറ്റകള്‍. സൂഷ്മമായി പരിശോധിച്ചതുകൊണ്ട് ഇത്ര അധികം പാറ്റകളെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു