ജീവിതം

നടുറോഡിൽ ഭീമൻ അനാക്കൊണ്ട; അമ്പരന്ന് യാത്രക്കാർ, വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ടന്നുപോകുന്നതിനിടെ നടുറോഡിൽ പാമ്പിനെ കണ്ടാൽ ഞെട്ടാത്തവർ ആരുമുണ്ടാകില്ല. അപ്പോൾ പാമ്പുകളിലെ ഭീമനായ അനാക്കൊണ്ടയെ റോഡിൽ കണ്ടാലുളള കാര്യം പറയാതിരിക്കുകയാണ് ഭേദം. ബ്രസീലിൽ നിന്നുമുളള അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

പോര്‍ട്ടോ വെഹ്‍‍ലോ നഗരത്തെ അമ്പരപ്പിച്ച് നടുറോഡിൽ പ്രത്യക്ഷപ്പെട്ട ഭീമൻ അനാക്കൊണ്ടയെ കുറിച്ചുളള കാര്യങ്ങളാണ് സോഷ്യൽമീ‍ഡിയയിൽ നിറയുന്നത്. വിഡിയോ ലോകമാകെ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്. ആളുകള്‍ ‌നോക്കിനിൽക്കെയാണ് അനാക്കൊണ്ട റോഡിലൂടെ ഇഴഞ്ഞുനീങ്ങിയത്. പാമ്പ് റോഡിനപ്പുറം എത്തിയ ശേഷമാണ് യാത്രക്കാർ വാഹനം നീക്കിത്തുടങ്ങിയത്. 

മൂന്നു മീറ്റർ നീളവും 30 കിലോഗ്രാം ഭാരവുമുള്ള അനാക്കൊണ്ടയാണ് റോഡിൽ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.  പാമ്പ് ഭക്ഷണം തേടി വന്നതാണെന്ന് ബയോളജിസ്റ്റുകൾ പറയുന്നു. റോഡരികിൽ മാലിന്യങ്ങൾ തള്ളുന്നത് നിർത്തണമെന്നും മണം പിടിച്ച് ഇത്തരം പാമ്പുകൾ ഇനിയുമെത്തിയേക്കാമെന്നും ഇവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം