ജീവിതം

ആഗോള താപന വാതകങ്ങള്‍ക്ക് വിട, എ സിയില്‍ നിന്ന് കൃത്രിമ ഇന്ധനം വേര്‍തിരിച്ച് ശാസ്ത്ര ലോകം

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : എ സിയില്‍ നിന്ന് പുറന്തള്ളുന്ന വാതകങ്ങളില്‍ നിന്ന് കൃത്രിമ ഇന്ധനം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍. എസിയിലെയും വെന്റിലേഷനുകളിലെയും ശീതീകരണ വാതകങ്ങളില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡും വെള്ളവും ഉപയോഗിച്ച് കൃത്രിമ ഇന്ധനവും ക്രൗഡ് ഓയിലും സംസ്‌കരിച്ചെടുക്കാമെന്നാണ് നേച്വര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരീക്ഷണത്തില്‍ വിശദമായ പഠനങ്ങള്‍ നടത്തിയാല്‍ ആഗോളതാപനത്തെ ചെറുക്കാനാവുമെന്നും വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നുമുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാമെന്നും ഗവേഷകര്‍ പറയുന്നു. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ആഗോളതാപന വാതകങ്ങള്‍ പുറന്തള്ളുന്നത് പൂര്‍ണമായും ഒഴിവാക്കാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.  പ്രകൃതിക്കിണങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇത്തരം പരിശ്രമങ്ങള്‍ കൂടിയാകുമ്പോള്‍ ഭൂമി മനോഹരമായി നിലനിര്‍ത്താനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ കൃത്രിമ ഇന്ധനമാക്കി മാറ്റുന്നതിന് വലിയ വൈദ്യുതോര്‍ജം ആവശ്യമായി വരുന്നതാണ് പ്രധാന വെല്ലുവിളി. ഫോസിലുകളില്‍ നിന്നല്ലാതെയുള്ള വൈദ്യുതോര്‍ജമാണ് ഈ പ്രക്രിയയില്‍ ആവശ്യമായി വരുന്നതും. ജര്‍മ്മനിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഗവേഷകര്‍ പദ്ധതി നടപ്പിലാക്കി നോക്കിയത്. ജര്‍മ്മനിയിലെ 25000 സൂപ്പര്‍മാര്‍ക്കറ്റുകളിലെ എസി, വെന്റിലേഷനുകള്‍ എന്നിവയെയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. 

ചെലവ് കുറഞ്ഞ രീതിയില്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതോടെ 100 ശതമാനം കാര്‍ബണ്‍ എഫിഷ്യന്‍സിയും 60 ശതമാനം ഊര്‍ജലഭ്യതയും ഉറപ്പാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം