ജീവിതം

ലക്ഷക്കണക്കിന് ആരാധകരുടെ നൊമ്പരമായി ഗ്രംപി ക്യാറ്റ് ഇനി ഓര്‍മ്മ 

സമകാലിക മലയാളം ഡെസ്ക്

ന്റര്‍നെറ്റിലെ താരമായ ഏഴ് വയസ്സുള്ള ഗ്രംപി ക്യാറ്റ് എന്ന പൂച്ച ഇനി ഓർമ്മ. സമൂഹമാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് ആരാധകരുള്ള പൂച്ചയുടെ വിയോഗവാര്‍ത്ത ഉടമസ്ഥര്‍ സ്ഥിരീകരിച്ചു. അരിസോണയിലെ വീട്ടില്‍ വച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗ്രംപി ക്യാറ്റ് വിട പറഞ്ഞത്. മൂത്രനാളിയില്‍ അണുബാധ ഉണ്ടായതിനേത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. 

ലോകത്താകമാനം ലക്ഷകണക്കിന് ആളുകളുടെ മനസ്സില്‍ സന്തോഷം നിറച്ചിട്ടുള്ള ഗ്രംപി ക്യാറ്റ് തങ്ങള്‍ക്ക് കുഞ്ഞിനെ പോലെയായിരുന്നെന്നാണ് ഉടമസ്ഥരുടെ വാക്കുകള്‍. ആരാധകരുടെ മനസ്സില്‍ ഗ്രംപി ക്യാറ്റ് ഇനിയും ജീവിക്കുമെന്നും അവര്‍ കുറിച്ചു. നൂറ് കണക്കിന് ആളുകളാണ് ഗ്രംപി ക്യാറ്റി വിയോഗത്തില്‍ ദുഃഖം പങ്കുവച്ചിരിക്കുന്നത്.

തര്‍ഡര്‍ സോസ് എന്നാണ് പൂച്ചയുടെ യഥാര്‍ത്ഥ പേര്. എപ്പോഴും ഗൗരവഭാവത്തില്‍ ഇരിക്കുന്നതിന്റെ പേരിലാണ് പൂച്ച സാമൂഹ്യമാധ്യമങ്ങളില്‍ ജനകീയമായത്. പ്രശസ്തി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നിരവധി ടിവി പരിപാടികളിലും ഒരു ക്രിസ്തുമസ് ചിത്രത്തിലും നിരവധി ഉല്‍പന്നങ്ങളുടെ പരസ്യത്തിലും ഗ്രംപി ക്യാറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കില്‍ 8.5ദശലക്ഷം ആരാധകരുള്ള ഗ്രംപിക്ക് ഇന്‍സ്റ്റഗ്രാമില്‍ 2.5ഉം ട്വിറ്ററില്‍ 1.5 ഫോളോവേഴ്‌സും ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ