ജീവിതം

വാഗ്ദാനം ചെയ്ത മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല; നടുറോഡില്‍ കാമുകനെ 52 തവണ മുഖത്തടിച്ച് കാമുകി;ക്രൂരത, വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ബീജിങ്ങ്: പ്രണയദിനത്തില്‍ മൊബൈല്‍ ഫോണ്‍ സമ്മാനിക്കാത്തതിനെ തുടര്‍ന്ന് കാമുകനെ പരസ്യമായി മുഖത്തടിക്കുന്ന കാമുകിയുടെ വീഡിയോ വൈറലാകുന്നു. ചൈനയിലെ അനൗദ്യോഗിക പ്രണയദിനമായ മെയ് 20നായിരുന്നു സംഭവം. ദോസു എന്ന നഗരത്തില്‍ വച്ചായിരുന്നു യുവതിയുടെ ആക്രമണമുണ്ടായത്.

പ്രണയദിനത്തില്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുമെന്ന് കാമുകന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമയമായപ്പോള്‍ ഫോണ്‍ വാങ്ങാന്‍ യുവാവിന് സാധിക്കാതെ വരികയായിരുന്നു. ഇതോടെ ദയയില്ലാതെ യുവാവിനെ പൊതിരെ തല്ലുകയായിരുന്നു യുവതി.52 തവണയാണ് തുടര്‍ച്ചയായി യുവതി കാമുകന്റെ മുഖത്തടിച്ചത്.

ജനക്കൂട്ടത്തിന് നടുക്കുവച്ചായിരുന്നു ആക്രമണം. യുവാവിനെ തല്ലുന്നത് കണ്ട് മനസ്സലിഞ്ഞ പലരും യുവതിയെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിടാന്‍ തയ്യാറാകാതെ യുവാവിനെ പൊതിരെ തല്ലുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുളളത്.ഒടുവില്‍ പൊലീസ് ഇടപെടുകയായിരുന്നു.

എന്നാല്‍ ഇതുമാത്രമല്ല കമിതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാമുകന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും നല്‍കുന്നത് യുവതിയാണ്. അതുകൊണ്ടു തന്നെ പ്രണയദിനത്തില്‍ തനിക്കൊരു മൊബൈല്‍ ഫോണ്‍ പോലും വാങ്ങി തരാന്‍ കാമുകന് കഴിഞ്ഞില്ലല്ലോയെന്ന നിരാശയിലാണ് യുവതിയുടെ ഈ ക്രൂരത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ