ജീവിതം

'തുള്ളിവെള്ളം പോലുമില്ല, ഞാന്‍ അവസാനമായി എഴുതുന്ന കത്താവാം; മരണം അടുത്തെന്ന് തോന്നല്‍'; സംവിധായകന്റെ കുറിപ്പ് വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ളപ്രശ്‌നം നാള്‍ക്കുനാള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലയാളത്തിലെ ഒരു സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു. വെള്ളം കിട്ടിയിട്ട് 12 ദിവസമായി. നാട്ടിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ലെന്നതിനാല്‍ മരണം അടുത്തു തന്നെ സംഭവിക്കുമെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ ഗഫൂര്‍ വൈ ഇല്ല്യാസ്. 

പരീത് പണ്ടാരി, മാര്‍ളിയും മക്കളും തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഗഫൂര്‍. കറണ്ടും വെള്ളവുമില്ലാതെ കഷ്ടപ്പെടുകയാണെന്നും അധികം താമസിയാതെ താനും ഗര്‍ഭിണിയായ ഭാര്യയും കുടുംബവും നാട്ടുകാരുമൊക്കെ മരണപ്പെടുമെന്നും ഗഫൂര്‍ പോസ്റ്റിലൂടെ പറയുന്നു. മനസിലെ സങ്കടം തുറന്നെഴുതിയ സംവിധായകന്റെ കുറിപ്പ് നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയമുള്ളവരെ , ഇത് ഒരു പക്ഷേ ഞാന്‍ അവസാനമായ് എഴുതുന്ന കത്താവാം !!! മരണം അടുത്തെന്ന് ഒരു തോന്നല്‍ അതുകൊണ്ട് മാത്രം എഴുതുന്നു 
 
ഒരുപാട് പ്രതീക്ഷകളും അതിലുപരി വലിയ വലിയ സ്വപ്നങ്ങളും ഉള്ള ഒരു യുവാവാണ് ഞാന്‍ !!! സിനിമ എന്ന മായ ലോകത്ത് സംവിധായകനായും എഴുത്തുകാരനായും വലത് കാല്‍ വെച്ച് കയറിയിട്ട് അധികം ആയിട്ടില്ല, തലനാരിഴക്ക് ആദ്യ സിനിമക്ക് സ്‌റ്റേറ്റ് അവാര്‍ഡ് നഷ്ടമായതിന്റെ നിരാശ ഇനിയും മാറിയട്ടില്ല എന്നത് ഈ അവസരത്തില്‍ ഞാന്‍ തുറന്ന് പറയട്ടെ !!! അടുത്ത സിനിമയുടെ പണിപ്പുരയില്‍ ആണ് നിലവില്‍, മമ്മുക്കയേ വെച്ച് ഒരു മരണമാസ്സ് പടവും ലാലേട്ടനെ വെച്ച് ഒരു കഌസ്സ് പടവും ചെയ്യണമെന്നുണ്ട്, പക്ഷേ ലക്ഷ്യത്തില്‍ എത്തില്ലന്നൊര് തോന്നല്‍, വിവാഹം കഴിഞ്ഞിട്ട് 9 മാസമേ ആകുന്നുള്ളു......പ്രിയതമയുമായ് കിനാവുകള്‍ കണ്ട് തുടങ്ങിയതേയുള്ളൂ......ഒരു കുഞ്ഞ് വരാനിക്കുന്നു.....അവളെ/അവനെ വലിയ നേട്ടങ്ങളിലേക്ക് ഞങ്ങള്‍ക്ക് കൈ പിടിച്ച് കൊണ്ട് പോകേണ്ടിരിക്കുന്നു !!! എന്നെ പ്രാണന് തുല്ല്യം സ്‌നേഹിക്കുന്ന ഒരുമ്മയുണ്ട് ഒരു വാപ്പിയുണ്ട് ഒരു ഭാര്യയുണ്ട് മൂന്ന് കൂടെപ്പിറപ്പുകള്‍ ഉണ്ട്....കൊറേ കുട്ടി മരുമക്കളുണ്ട്......അവരൊക്കെ എന്റെ വളര്‍ച്ചയില്‍ കണ്ണും നട്ടിരിക്കുകയാണ്.........പക്ഷേ ഒന്നും നടക്കില്ല.....കാരണം എന്റെ നാടായ ആലപ്പുഴയില്‍ ദാഹജലം കിട്ടിയിട്ട്  12 ദിവസം കഴിഞ്ഞു....പോരാഞ്ഞിട്ട് കരണ്ടും കളഞ്ഞ് ഇരുട്ടത്താക്കി വിയര്‍പ്പുമുട്ടിച്ചും തുടങ്ങിയിരിക്കുന്നു !!! പതിയെ പതിയെ അധിക്യതര്‍ ഞങ്ങളെ നരകിച്ച് കൊന്നുകൊണ്ടിരിക്കുകയാണ്....കൂട്ടത്തില്‍ ഞാനും ഇല്ലാതാവും......അവശേഷിക്കുന്നവരോട് ഒന്ന് രണ്ട് അപേക്ഷ മാത്രം....

1.എന്റെ പത്ര മാധ്യമ സുഹ്യത്തുകള്‍ ഞാന്‍ മരിച്ചാല്‍ ഫ്രണ്ട് പേജില്‍ തന്നെ വാര്‍ത്ത കൊടുക്കണം......ക്യാപ്ഷന്‍ ; ഗഫൂര്‍ വൈ ഇല്ല്യാസ് എന്ന കലയുടെ വന്‍മരം ഇരുട്ടത്ത് തട്ടിവീണ് ദാഹിച്ച് മരിച്ച് വീണു ''ശേഷം ആര് '' ? 
2. വാട്ടര്‍ അതോറിറ്റിയിലും KSEB യിലും മ്യതദേഹം പൊതുദര്‍ശനത്തിന് വെക്കണം

3. പോലീസ് ബഹുമതികളോടെയെ എനിക്ക്  അന്ത്യയാത്ര അയപ്പ് നല്‍കാവൂ....വെടിവെച്ച് ഉണ്ട കളയണ്ട.....ആക്ഷന്‍ മാത്രം കാണിച്ചിട്ട്  വാ കൊണ്ട് ഒച്ചയിട്ടാലും മതി...എന്റെ വട്ടപ്പള്ളിക്കാര്‍ അത്രക്ക് നിഷ്‌കളങ്കരാണ് പാവങ്ങള്‍ വിശ്വസിച്ചോളും...

4.ആലപ്പുഴയില്‍ ബാക്കി അവശേഷിക്കുന്നവരെ മറ്റേതങ്കില്‍ ജില്ലക്കാര്‍ ദത്തെടുത്ത് അവരുടെയെങ്കിലും ജീവന്‍ നിലനിര്‍ത്തണം

എന്ന് ഒത്തിരി സങ്കടത്തോടെ ഗഫൂര്‍ വൈ ഇല്ല്യാസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ