ജീവിതം

മുങ്ങിമരിച്ച യജമാനന്‍ തിരിച്ചുവരുന്നതും കാത്ത് കുളത്തിന്റെ കരയില്‍ ഇരിക്കുന്ന വളര്‍ത്തുനായ; ഈ കാഴ്ച നെഞ്ചുപൊള്ളിക്കും; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ളര്‍ത്തുനായ്ക്കളുടെ സ്‌നേഹം എന്നും ലോകത്തിന് അത്ഭുതമാണ്. ഇപ്പാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മുങ്ങിമരിച്ച തന്റെ യജമാനനേയും കാത്ത് കുളത്തിന്റെ കരയില്‍ ഇരിക്കുന്ന വളര്‍ത്തുനായ ആണ്. യജമാനന്റെ ചെരുപ്പിന് അരികെ വെള്ളത്തിലേക്ക് നോക്കി നില്‍ക്കുന്ന അവന്റെ ചിത്രം ആരുടേയും നെഞ്ചുപൊള്ളിക്കും. തായ്‌ലന്‍ഡിലെ ചാന്ദപുരിയിലെ 56കാരനായ സോംപ്രസോങ് ശ്രിതോങ്ഖുവിനെയും കാത്താണ് അദ്ദേഹത്തിന്റെ വളര്‍ത്തുനായ മഹീ കുളക്കരയില്‍ ഇരിക്കുന്നത്. 

കൃഷിയിടം നനയ്ക്കുന്നതിന് ഇടയിലാണ് സോംപ്രസോങ് കുളത്തിലേക്ക് വഴുതിവീണത്. എന്നാല്‍ ഇതൊന്നും അറിയാതെ അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് മഹീ. സോംപ്രസോങ്ങിന്റെ മൃതദേഹം സുരക്ഷാജീവനക്കാര്‍ കണ്ടെടുത്തുവെങ്കിലും കുളത്തിന്റെ കരയില്‍ നിന്ന് മഹീ മാറിയിട്ടില്ല. 

തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും വരാതായപ്പോഴാണ് സോംപ്രസോങ്ങിന്റെ അര്‍ഥസഹോദരി കൃഷിയിടത്തിലേക്ക് അന്വേഷിച്ചു ചെന്നത്. അവിടെയെത്തിയപ്പോഴാണ് കുളക്കരയില്‍ ഇരിക്കുന്ന മഹിയും സോംപ്രസോങ്ങിന്റെ സാധനങ്ങളും ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ തന്നെ അപകടം സംഭവിച്ചുവെന്ന് മനസ്സിലാക്കിയ അവര്‍ ഉടന്‍തന്നെ എല്ലാവരേയും വിളിച്ചുകൂട്ടി. കൃഷിയിടം നനയ്ക്കാനായി പാത്രത്തില്‍ വെള്ളം നിറയ്ക്കാനിറങ്ങിയപ്പോഴാവാം സോംപ്രസോങ് അപകടത്തില്‍ പെട്ടതെന്നാണ് ഇവരുടെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ