ജീവിതം

'ഇതല്ല, ഇതിലപ്പുറവും ചാടിക്കടന്നവനാണ് ഞാന്‍....', വൈദ്യുതവേലി തകര്‍ത്ത് അകത്തുകടന്ന് കാട്ടാന ; ബുദ്ധിസാമര്‍ത്ഥ്യത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ കൃഷിയിടങ്ങളില്‍ വൈദ്യുത വേലി സ്ഥാപിക്കുന്നത് കര്‍ഷകര്‍ ശീലമാക്കിയിട്ടുണ്ട്. ഇതുവഴി വലിയൊരളവുവരെ വന്യമൃഗശല്യം ഒഴിവാക്കാനും സാധിക്കുന്നുണ്ട്.  വൈദ്യുതാഘാതമേറ്റ് ആനകള്‍ ചരിയുന്ന വാര്‍ത്തകളും നിരവധിയാണ്. അതേസമയം ഈ പ്രതിബന്ധവും മറികടക്കാനുള്ള സൂത്രവിദ്യകള്‍ പ്രയോഗിക്കുന്നതില്‍ വന്യമൃഗങ്ങളും ഒട്ടും പിന്നിലല്ല.

കൃഷിയിടത്തിലെ വൈദ്യുത വേലി തകര്‍ത്ത് അകത്തുകയറി കാര്‍ഷിക വിളകള്‍ തിന്നുന്ന ഒരു ആനയുടം വീഡിയോ വൈറലായിക്കഴിഞ്ഞു. ആനയുടെ ബുദ്ധിസാമര്‍ഥ്യം തെളിയിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ മൃഗസ്‌നേഹികളുടെ മനം കവര്‍ന്നിരിക്കുകയാണ്.  'ഇതിലപ്പുറം ചാടിക്കടന്നവനാണീ ഞാന്‍' എന്ന ഭാവത്തിലാണ് കുട്ടിയാനയുടെ പ്രവൃത്തി.

സൗരോര്‍ജത്താല്‍ വൈദ്യുതീകരിക്കപ്പെട്ട കമ്പിവേലി ഘടിപ്പിക്കാനുപയോഗിച്ച മരക്കുറ്റി തുമ്പിക്കൈ കൊണ്ട് വലിച്ച് വേലി മറിച്ചിട്ട ശേഷം അതീവ ശ്രദ്ധയോടെ കമ്പിയില്‍ സ്പര്‍ശിക്കാതെ കാലുകള്‍ എടുത്ത് വെച്ച് പാടത്ത് കയറുന്ന ആനയുടെ ബുദ്ധിവൈഭവത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവന്നത്.

വേലിയില്‍ മരക്കൊമ്പുകളെറിഞ്ഞ് വൈദ്യുതി കടത്തി വിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ആനകളുടെ കാര്യവും ചിലര്‍ സൂചിപ്പിച്ചു. ഇത്തരത്തിലൊരു വീഡിയോയും സുശാന്ത മറുപടിയായി ഷെയര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി