ജീവിതം

ക്ഷേത്രത്തില്‍ ഭിക്ഷ യാചിച്ചിരുന്ന വൃദ്ധയുടെ ബാങ്ക് അക്കൗണ്ടില്‍ രണ്ടുലക്ഷം രൂപ: കയ്യിലുണ്ടായിരുന്നത് 12,000

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: ക്ഷേത്രത്തില്‍ ഭിക്ഷ യാചിച്ചിരുന്ന വൃദ്ധയുടെ കൈവശം 12,000രൂപയും ബാങ്ക് അക്കൗണ്ടില്‍ രണ്ടുലക്ഷം രൂപയും. പുതുച്ചേരിയിലെ ഒരു ക്ഷേത്രത്തില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

എഴുപതു വയസുകാരിയായ പാര്‍വതം ഇവിടെ എട്ടുവര്‍ഷമായി ഭിക്ഷ യാചിക്കുകയാണ്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ തരുന്ന പണം കൊണ്ടാണ് താന്‍ ഇത്രയും സമ്പാദിച്ചത് എന്നാണ് ഇവര്‍ പറയുന്നത്. അവശനിലയിലായിരുന്ന ഇവര്‍ ക്ഷേത്രത്തിലെത്തിയ ഒരാളോട് സഹായം ചോദിച്ചതാണ് സംഭവം പുറത്തുവരാന്‍ ഇടയായത്.

കള്ളക്കുറിച്ചി സ്വദേശിയായ ഇവരെ ബന്ധുക്കള്‍ക്ക് കൈമാറിയെന്ന് പൊലീസ് വ്യക്തമാക്കി. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍വതത്തിന്റെ ഭര്‍ത്താവ് മരിച്ചു. പിന്നീട് ഇവര്‍ പുതുച്ചേരി തെരുവുകളില്‍ അലയുകയായിരുന്നു. എട്ടുവര്‍ഷമായി ഇവര്‍ ക്ഷേത്രത്തില്‍ തന്നെയാണ് താമസമെന്നും വിശ്വാസികള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ജീവിച്ചിരുന്നത് എന്നും അടുത്ത് വ്യാപര സ്ഥാപനം നടത്തുന്നവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു