ജീവിതം

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ജീവിതസഖിയാക്കി മിസ്റ്റര്‍ കേരള

സമകാലിക മലയാളം ഡെസ്ക്

ട്രാന്‍സ്‌ജെന്‍ഡറായ ശിഖയും കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ പ്രവീണും വിവാഹിതരായി. വീട്ടുകാരുടെ പിന്തുണയോടെ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. 

ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമാണ് ശിഖ. തൃശൂര്‍ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ കഴിഞ്ഞമാസം തൃശ്ശൂര്‍ മാരിയമ്മന്‍കോവിലില്‍ വെച്ച് വാവാഹിതരായി.

തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരുടെയും വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയതായി പ്രവീണ്‍ അറിയിച്ചു. പ്രവീണിന്റെ കുടുംബം തന്നെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ശിഖ പറഞ്ഞു. 

തനിക്ക് തൃശൂരില്‍ ഒരു നൃത്തവിദ്യാലയം തുടങ്ങാനാണ് ആഗ്രഹമെന്നും ഇവര്‍ പറയുന്നു. മാത്രമല്ല, ഇപ്പോള്‍ മിസ്റ്റര്‍ കേരളയായ പ്രവീണിന് മിസ്റ്റര്‍ ഇന്ത്യയാകാനാണ് താല്‍പര്യം. അതിന് വേണ്ട എല്ലാവിധ പിന്തുണയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ശിഖ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''