ജീവിതം

ആറ്റിലൂടെ ഒഴുകിയത് 9 കിലോമീറ്റര്‍, പിന്നിട്ടത് 20 മണിക്കൂറോളം; അറുപത്തിയെട്ടുകാരിയുടെ അത്ഭുത രക്ഷപെടല്‍

സമകാലിക മലയാളം ഡെസ്ക്

രാമമംഗലം: 9 കിലോമീറ്ററോളം നദിയിലെ ഒഴുക്കില്‍പ്പെട്ടുപോയ വയോധിക അത്ഭുതകരമായി രക്ഷപെട്ടു. മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ടുപോയ സൗത്ത് മാരാടി ചേലാടി പുത്തന്‍പുരയില്‍ ചെറിയാന്റെ ഭാര്യ അന്നക്കുട്ടി(68) ആണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. 

ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അന്നക്കുട്ടിയെ കാണാതായത്. കണ്ടെത്തിയതാവട്ടെ ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയും. അന്നക്കുട്ടിയെ കാണാതായതോടെ വീടിനടുത്തുള്ള തോട്ടില്‍ വീണതായിരിക്കും എന്ന് കരുതി അന്വേഷണം തുടങ്ങി. ഈ തോട് ഒഴുകി എത്തുന്നത് മൂവാറ്റുപുഴയാറിലേക്കാണ്.

അഗ്നിശമന സേന മൂവാറ്റുപുഴയാറില്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ രാമമംഗലം മെതിപാറയ്ക്ക് സമീപം പുഴയിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പില്‍ പിടിച്ചു കിടന്ന നിലയില്‍ അന്നക്കുട്ടിയെ കണ്ടെത്തി. ഇതുവഴി വള്ളവുമായി വന്ന വ്യക്തിയാണ് അവശനിലയിലായ അന്നക്കുട്ടിയെ കണ്ടത്. 

അന്നക്കുട്ടിയെ ഉടനെ തന്നെ കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്തു. മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നതിന്റെ ലക്ഷണങ്ങള്‍ അന്നക്കുട്ടിയിലുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു