ജീവിതം

തെക്കുപടിഞ്ഞാറന്‍ മാനത്ത് ഗ്രഹങ്ങളുടെ ചുംബന കാഴ്ച ഇന്ന് മുതല്‍; ദശകത്തിലെ അവസാന വ്യാഴ-ശുക്ര സംഗമം

സമകാലിക മലയാളം ഡെസ്ക്

ണ്ട് ഗ്രഹങ്ങള്‍ പരസ്പരം ചുംബിച്ച് കടന്നുപോകുന്ന അസ്തമയ കാഴ്ചയോളം മനോഹരമായ മറ്റെന്തുണ്ട്? ഈ ദശകത്തിലെ അങ്ങനെയൊരു സംഗമത്തിന്റെ അവസാന കാഴ്ചകളാണ് അടുത്ത രണ്ട് ദിവസങ്ങളിലായി നമുക്ക് മുന്‍പിലേക്ക് എത്തുന്നത്...മഴമേഘങ്ങള്‍ മറയ്ക്കില്ലെങ്കില്‍ തെക്കുപടിഞ്ഞാറന്‍ മാനത്ത് ഗ്രഹ സംഗമം കാണാം. 

ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങളായ വ്യാഴവും, ശുക്രനും ഒരുമിച്ച് വരുന്ന അവസ്ഥ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അരങ്ങേറും. വ്യാഴത്തിനും, ശുക്രനും അല്‍പ്പം മങ്ങിയാണെങ്കിലും ശനി ഗ്രഹത്തേയും കാണാം. സന്ധ്യ മയങ്ങുന്നതോടെയാണ് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും വിധം ഗ്രഹങ്ങള്‍ ഒരിടത്ത് പ്രത്യക്ഷപെടുന്നത്. 

ടെലിസ്‌കോപ്പ് ഉപയോഗിക്കുന്നവര്‍ത്ത് വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളേയും കാണാം. കോടിക്കടണക്കിന് കീലോമീറ്റര്‍ അകലെയുള്ള ശുക്രനും, വ്യാഴവും തമ്മിലുള്ള ഈ അടുപ്പം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ദൃശ്യമാവുന്നു. കടല്‍ തീരം, ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാല്‍ ഗ്രഹസംഗമം വ്യക്തമായി കാണാം. 2021 ഫെബ്രുവരി 11നാണ് അടുത്ത സംഗമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി