ജീവിതം

കാട്ടാനയ്ക്ക് പട്ടാളത്തെ പുല്ലുവില; ആര്‍മി ക്യാന്റീനില്‍ അതിക്രമിച്ചു കടന്ന ആന ചെയ്തത്; വിഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

തുമ്പികൈയ്യും വീശിയാട്ടി യാതൊരു കൂസലുമില്ലാതെ പട്ടാള ക്യാന്റീനിലേക്ക് കയറിച്ചെല്ലുന്ന ആനയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തുറന്നുകിടന്ന ക്യാന്റീനിലേക്ക് നിഷ്പ്രയാസം കടന്നുകൂടിയ ആന മുന്നിലുണ്ടായിരുന്ന മേശകളും കസേരകളും തട്ടിത്തെറിപ്പിക്കുകയായിരുന്നു. 

അടുക്കളയിലായിരുന്ന ക്യാന്റീന്‍ ജീവനക്കാര്‍ കാര്‍ഡ്‌ബോര്‍ഡ് കത്തിച്ച് പിടിച്ചാണ് ആന അടുത്തേക്ക് വരുന്നതിനെ പ്രതിരോധിച്ചത്. ഇത് ആനയുടെ നേര്‍ക്ക് വലിച്ചെറിഞ്ഞെങ്കിലും ആനയെ ക്യാന്റീനില്‍ നിന്ന് പുറത്തുകടത്താന്‍ കഴിഞ്ഞില്ല. അടുക്കള ഭാഗത്തേക്ക് നടന്നടുക്കുകയായിരുന്നു ആന.

കത്തിച്ചുപിടിച്ച പന്തം കണ്ടതോടെയാണ് ആന പിന്‍വലിഞ്ഞുതുടങ്ങിയത്. പന്തം കണ്ട് പിന്‍തിരിഞ്ഞ ആന ഉടന്‍തന്നെ പുറത്തുകടക്കുകയായിരുന്നു. ഭൂട്ടാൻ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റര്‍ മാറിയുള്ള ഹസിമാറാ എന്ന സ്ഥലത്താണ് സംഭവം. സൈനികരടക്കം ഈ സമയം ക്യാമ്പ് പരിസരങ്ങളില്‍ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ