ജീവിതം

വിമാനത്തിന് മുൻപിൽ വേ​ഗത്തിൽ വട്ടം കറങ്ങി വാഹനം; ഇടിക്കുമോ എന്ന ആശങ്ക; ഞെട്ടിക്കുന്ന വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

തിസുരക്ഷാമേഖലയായാണ് വിമാനത്താവളങ്ങളെ കണക്കാക്കുന്നത്. വിമാനം ലാൻഡ‍് ചെയ്യുന്ന സ്ഥലം ഉൾപ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ വിമാനത്തിന് മുന്നിൽ വട്ടം കറങ്ങുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

വിമാനത്തിലേക്ക് ഭക്ഷണം കൊണ്ടുവന്ന വാഹനമാണ് വിമാനത്തിന് തൊട്ടുമുൻപിൽ നിയന്ത്രണം നഷ്ടപ്പെട്ട് വട്ടം ചുറ്റിയത്. ഇതോടെ അധികൃതർ ആശങ്കയിലായി. വേഗത്തിൽ വട്ടം കറങ്ങുന്ന വാഹനം വന്ന് വിമാനത്തിൽ ഇടിക്കുമോ എന്ന ഭയത്തിലായിരുന്നു അധികൃതർ.

ഇതോടെ വാഹനം നിയന്ത്രിക്കാന്‍ ജീവനക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഒരു യന്ത്രം ഉപയോഗിച്ച് ഇടിച്ചിടുകയായിരുന്നു. വാഹനത്തിന്‍റെ ആക്സിലേറ്റര്‍ കേടായതാണ് നിയന്ത്രണം നഷ്ടപ്പെട്ടതിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമനത്താവളത്തിലെ യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി