ജീവിതം

ഇത് സർക്കസ് കൂടാരമല്ല! രണ്ടു കാലിൽ നിൽക്കുന്ന കാട്ടാനയുടെ ചിത്രങ്ങൾ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

പിൻകാലിൽ ഉയർന്നുനിന്നും സൈക്കിൾ ചവിട്ടിയുമൊക്കെയുള്ള ആനയുടെ അഭ്യാസപ്രകടനം സാധാരണ സർക്കസ് കൂടാരങ്ങളിലാണ് കാണുന്നത്. എന്നാൽ രണ്ടുകാലിൽ ഉയർന്നു നിൽക്കുന്ന ഒരു കാട്ടാനയുടെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് പ്രിയം നേടുന്നത്. സിംബാ‌ബ്‌വേയിലെ മനാപൂൾ ദേശീയ പാർക്കിൽ നിന്ന് ഫൊട്ടോഗ്രഫറായ ബോബി ജോ വിയാൽ പകർത്തിയ ചിത്രങ്ങളാണ് ഇവ.

തന്റെ ഫൊട്ടോഗ്രഫി ജീവിതത്തിലെ അപൂർവ ചിത്രങ്ങളാണിതെന്ന‌് കുറിച്ചുകൊണ്ട് ബോബി തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വലിയ മരത്തിൽ നിറഞ്ഞുനിന്നിരുന്ന പച്ചിലകൾ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആന പിൻകാലിൽ ഉയർന്നു നിന്നത്. പിൻ കാലിൽ ബലം കൊടുത്ത് മുൻകാലുകൾ ഉയർത്തി നിന്ന് തുമ്പിക്കൈകൊണ്ട് മരത്തിന്റെ ശിഖരം ഒടിച്ച് ഇലകൾ ഭക്ഷിക്കുകയാണ് ഈ കാട്ടാന.

ആനയുടെ ഇത്തരത്തിലൊരു ചിത്രം പകർത്താൻ താൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നെന്നും ബോബി പറഞ്ഞു. ഇതിനുമുമ്പും മനാപൂളിൽ നിന്ന് ഇത്തരത്തിലുള്ള ചിത്രം വൈറലായിട്ടുണ്ട്.‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി