ജീവിതം

പെണ്‍കടുവയ്ക്കായി കടിപിടി കൂടുന്ന ആണ്‍കടുവകള്‍; രൂക്ഷമായ ദ്വന്ദ്വയുദ്ധം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പെണ്‍കടുവയ്ക്ക് വേണ്ടി രണ്ടു ആണ്‍ കടുവകള്‍ തമ്മില്‍ കടിപിടി കൂടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.രാജസ്ഥാനിലെ രന്തമ്പോര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാനാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ക്രൂരവും ഹിംസാത്മകവുമായ പോരാട്ടം എന്നാണ് ട്വീറ്റിന് ആമുഖമായി പര്‍വീണ്‍ കാസ്വാന്‍ കുറിച്ചിരിക്കുന്നത്.

രണ്ട് ആണ്‍കടുവകള്‍ കടിപിടി കൂടുന്നതിന് മുന്‍പ് പരസ്പരം നോക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തിലുളളത്. തുടര്‍ന്ന് രൂക്ഷമായ ആക്രമണമാണ് പരസ്പരം അഴിച്ചുവിട്ടത്. അതിനിടെ പെണ്‍കടുവ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒരു പ്രദേശത്ത് അതേ വര്‍ഗത്തില്‍പ്പെട്ട മറ്റൊന്ന് ആധിപത്യം സ്ഥാപിക്കാന്‍ വരുന്നത് അംഗീകരിക്കാത്തതാണ് കടുവകളുടെ പ്രകൃതം. പ്രദേശത്ത് അധീശത്വം സ്ഥാപിക്കാന്‍ പരസ്പരം പോരാടുന്നത് സ്വാഭാവികമാണ്. അത്തരത്തിലുളള പോരാട്ടമാണിതെന്ന് പര്‍വീണ്‍ കാസ്വാന്‍ ആമുഖമായി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?