ജീവിതം

തലയില്‍ 'ചെകുത്താന്‍ കൊമ്പു'മായി 72കാരന്‍; സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ, രക്ഷപ്പെടല്‍

സമകാലിക മലയാളം ഡെസ്ക്

ര്‍ഷങ്ങളോളം തലയില്‍ ഒറ്റക്കൊമ്പുമായി ജീവിച്ച വയോധികന് ഒടുവില്‍ രോഗമുക്തി. 74കാരനായ ശ്യാം ലാല്‍ യാദവ് എന്ന വൃദ്ധന്റെ തലയില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുളച്ച് വന്ന കൊമ്പ് നീക്കം ചെയ്തത്. ശ്യാംലാലിന്റെ തലയിലുണ്ടായ മുഴ കൊമ്പായി മാറുകയായിരുന്നു. ഒരു അപകടത്തെ തുടര്‍ന്ന് തലയില്‍ ഉണ്ടായ പരിക്കാണ് പിന്നീട് കൊമ്പ് പോലെ വളര്‍ന്ന് അമാനുഷിക രൂപത്തിലായത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം

തലയിലെ മുഴ വലുതായപ്പോള്‍ സഹിക്കാനാവാത്ത വേദനയും ഉണ്ടായിരുന്നുവെന്ന് ശ്യാം ലാല്‍ പറഞ്ഞു. കൊമ്പ് തലയില്‍ മുടിക്ക് മുകളിലേക്ക് ഉയര്‍ന്നതോടെ സ്വയം മുറിച്ചുമാറ്റാനുള്ള ശ്രമവും ഇദ്ദേഹം നടത്തിയിരുന്നു. എന്നിട്ടും ഈ മുഴ വളര്‍ന്നു കൊണ്ടിരുന്നു. പിന്നീട് പ്രത്യേക തരത്തിലുളള കൊമ്പായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.

ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്യാം ലാല്‍ ഒരു ഡോക്ടറെ സമീപിക്കാന്‍ തയാറയത്. മധ്യപ്രദേശിലെ സാഗറിലെ ഭാഗ്യോദയ് ടിര്‍ത്ത് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സ തേടിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കൊമ്പ് നീക്കം ചെയ്തു. തൊലിയില്‍ സൂര്യപ്രകാശം എത്തുന്ന ഇടത്ത് ഉണ്ടാകുന്ന 'ചെകുത്താന്‍ കൊമ്പ്' (Devil's Horn) എന്നു വിളിക്കുന്ന എണ്ണമയം സംബന്ധിച്ച ഒരു രോഗമാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഓപ്പറേഷനിലുടെ വിശാല്‍ ഗാജ്ഭിയേ എന്ന ഡോക്ടറാണ് കൊമ്പ് നീക്കം ചെയ്തത്. അപൂര്‍വ രോഗമാണിതെന്ന് ഡോക്ടര്‍ പറഞ്ഞു. എക്‌സറേയില്‍ ഇതിന്റെ വേര് താഴേയ്ക്ക് ഇറങ്ങിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സര്‍ജറിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചെകുത്താന്‍ കൊമ്പിനെക്കുറിച്ചും ഓപ്പറേഷനെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു