ജീവിതം

ഉന്നമിട്ടാല്‍ പിന്നെ ഉയരമൊന്നും പ്രശ്‌നമല്ല !; മരക്കൊമ്പിലെ പാമ്പിനെ കുതിച്ചുചാടി പിടിച്ച് കീരി, (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കീരിയും പാമ്പും തമ്മിലുള്ള ആജന്മ ശത്രുത നാം ഏറെ കേട്ടിട്ടുണ്ട്. പാമ്പിനെ എവിടെ കണ്ടാലും കീരി വെറുതെ വിടാറില്ല എന്നതും വസ്തുതയാണ്. ഇത്തരത്തിലുള്ള ആക്രമണത്തിന്റെ നിരവധി വാര്‍ത്തകള്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. 

മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ ഒളിച്ചിരുന്ന പാമ്പിനെ ഒരു കീരി ചാടിപ്പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പാമ്പ് കിടക്കുന്ന മരച്ചില്ലയ്ക്ക് താഴെ ചുറ്റിപ്പറ്റി നടക്കുന്ന കീരിയെയാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് പാമ്പിനെ ലക്ഷ്യമാക്കി കുതിച്ചുചാടിയ കീരി വിഷപ്പാമ്പിനെയും കടിച്ചുപിടിച്ചാണ് താഴെയെത്തിയത്. 

കീരിയുടെ പിടിയില്‍ നിന്ന് കുതറി രക്ഷപെടാന്‍ പാമ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പിന്റെ കഴുത്തില്‍ കടിച്ചുപിടിച്ച് പാമ്പിനെ ശിഖരത്തില്‍ നിന്നും വലിച്ചിഴച്ചു താഴെയിട്ട കീരി, തന്റെ ഇരട്ടി വലുപ്പമുള്ള പാമ്പിനെയും കൊണ്ട് കാടിനുള്ളിലേക്ക് മറയുന്നതാണ് ദൃശ്യത്തിലുള്ളത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി