ജീവിതം

16 സ്ത്രീകളില്‍ ഒരാളുടെ ആദ്യ ലൈംഗിക ബന്ധം ബലാംത്സംഗം;  പീഡിപ്പിക്കപ്പെടുന്നത് കൗമാരപ്രായത്തില്‍; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍; യുഎസിലെ സ്ത്രീകളില്‍ 30 ലക്ഷത്തില്‍ അധികം പേരുടേയും ആദ്യ ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന് റിപ്പോര്‍ട്ട്. കൗമാരപ്രായത്തിലാണ് കൂടുതല്‍ പേരും ഇത്തരത്തില്‍ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുന്നത്. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ വാര്‍ഷിക സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.  യുഎസിലെ 16 സ്ത്രീകളില്‍ ഒരാള്‍ എന്ന കണക്കിലാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്. 

ഇത്തരത്തില്‍ ആദ്യ അനുഭവം പീഡനമായിട്ടുള്ള സ്ത്രീകള്‍ സമ്മതത്തോടെ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരെ അപേക്ഷിച്ച് ദീര്‍ഘ നാളത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരും എന്നാണ് ജാമ ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 18 നും 44 നും ഇടയില്‍ പ്രായമായ സ്ത്രീകളിലാണ് സര്‍വേ നടത്തിയത്. ആദ്യത്തെ ലൈംഗിക ബന്ധം നിങ്ങളുടെ താല്‍പ്പര്യപ്രകാരമായിരുന്നോ എന്നായിരുന്നു ചോദ്യം. അല്ല എന്ന് ഉത്തരം പറഞ്ഞതില്‍ 56 ശതമാനവും വാക്കാലുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു എന്നാണ്. കിടന്നുകൊടുക്കുകയായിരുന്നു എന്നാണ് 46 ശതമാനം സ്ത്രീകള്‍ പറഞ്ഞത്. 25 ശതമാനം പേരാണ് ശാരീരിക അതിക്രമത്തിന് ഇരയായത്. 

സര്‍വേ നടത്തിയവരില്‍ 6.5 ശതമാനം പേരുടേയും ആദ്യ ലൈംഗിക ബന്ധം ബലാത്സംഗമായിരുന്നു. ഏകദേശം 15 വയസിലാണ് തന്നേക്കാള്‍ ഒരുപാട് വയസ് മൂത്ത ആളുമായി ഇവര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടി വന്നത്. പീഡനത്തിന് ശേഷം സ്ത്രീകള്‍ക്ക് പെല്‍വിക് പെയ്ന്‍, ആര്‍ത്തവം ക്രമമല്ലാതെ ആവുക തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇവര്‍ക്ക് അപ്രതീക്ഷിത ഗര്‍ഭധാരണവും ഗര്‍ഭച്ഛിദ്രവും ഉണ്ടായിട്ടുണ്ട്. മറ്റ് സ്ത്രീകളേക്കാള്‍ ആരോഗ്യപരമായി മോശം അവസ്ഥയിലാണ് ഇവര്‍. 

വിഷാദം, ഉറക്കമില്ലായ്മ, ശക്തയല്ലെന്ന തോന്നല്‍, അപകടകരമായ പെരുമാറ്റം തുടങ്ങിയവ ജീവിതത്തില്‍ ഉടനീളം ഇവര്‍ക്ക് അനുഭവിക്കേണ്ടതായി വരും.കൂടാതെ അഞ്ചില്‍ ഒരു സ്ത്രീ ജീവിതത്തില്‍ ബലാത്സംഗത്തിന് ഇരയാകുന്നുണ്ട്. ഒരു വ്യക്തിയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി നടക്കുന്ന എല്ലാം ലൈംഗിക ബന്ധങ്ങളും പീഡനമായാണ് കണക്കാക്കുന്നത്. ഒരാള്‍ വാക്കാല്‍ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും പീഡനമായി കണക്കാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ