ജീവിതം

'അതിനു ശേഷം അവള്‍ മുറിയില്‍ അടച്ചങ്ങു ഇരിക്കും, ദേഷ്യപ്പെട്ടാല്‍ ഞാന്‍ പോയി ചാത്തോളാം എന്നു പറയും'; വിഷാദത്തെക്കുറിച്ച് കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

വിഷാദരോഗത്തെക്കുറിച്ചും അത് ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പങ്കുവെച്ച് മനശാസ്ത്ര വിദഗ്ധ കലാ മോഹന്‍. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് പലരേയും വിഷാദത്തിലേക്ക് തള്ളിവിടുന്നത്. ചികിത്സിക്കാതെ ഇരിക്കുന്നതിലൂടെ ആത്മഹത്യയിലേക്ക് വരെ ഇത് നയിച്ചേക്കാം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം കൃത്യമായി മരുന്നു കഴിച്ചാല്‍ രോഗം പൂര്‍ണമായി മാറ്റാന്‍ കഴിയും. എന്നാല്‍ രോഗമാണെന്ന് മനസിലാക്കാതെ ദുരഭിമാനം കൊണ്ട് ഡോക്ടറെ കാണാതെയിരിക്കുന്നത് വലിയ അപകടമാണ് കാത്തിരിക്കുന്നത്. പ്രണയനാരാശ്യത്തെതുടര്‍ന്ന് പഠനം പോലും ഉപേക്ഷിച്ച് വീട്ടില്‍ അടച്ചിരുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവവും കല പങ്കുവെച്ചിട്ടുണ്ട്. ശ്രദ്ധയില്ലായ്മ, നിരാശ, താല്‍പ്പര്യക്കുറവ്, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ രണ്ടാഴ്ച നീണ്ടു നിന്നാല്‍ അത് വിഷാദരോഗമാണെന്നും മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെ വിഷാദത്തില്‍ നിന്ന് രക്ഷപ്പെടാനാകുമെന്നുമാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. 

ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

വിഷാദരോഗം..
കുറച്ചു ദിവസം മുന്‍പ് എന്നെ ഒരമ്മ വിളിച്ചു..
അവരുടെ മകളുടെ കാര്യം പറയാന്‍...
അവള്‍ക്കു ഡിഗ്രി കാലത്ത് ഒരു പ്രണയം ഉണ്ടായിരുന്നു.
ആ പയ്യന്‍ എന്തോ കാരണത്താല്‍ ഉപേക്ഷിച്ചു പോയി..
എല്ലാം,അതിനൊക്കെ ശേഷമാണു ഞങ്ങള്‍ അറിയുന്നതും..
പരീക്ഷ എഴുതുകയും കുഴപ്പം ഇല്ലാത്ത മാര്‍ക്ക് വാങ്ങുകയും ചെയ്തു.
പക്ഷെ അതിനു ശേഷം അവള്‍ പഠിക്കാന്‍ തയ്യാറായില്ല..
മുറിയില്‍ അടച്ചങ്ങു ഇരിക്കും..
അതിരാവിലെ ഉണരും, എന്നാല്‍ യാതൊന്നും ചെയ്യില്ല..
ഭക്ഷണം കഴിക്കാന്‍, കുളിക്കാന്‍ ഒക്കെ ആദ്യം പറഞ്ഞാല്‍ കേള്‍ക്കുമായിരുന്നു..ഇപ്പൊ അതും ബുദ്ധിമുട്ട്..അമ്മ സ്‌നേഹത്തോടെ, ദേഷ്യത്തില്‍, കരഞ്ഞും ഒക്കെ ഉപദേശിച്ചു നോക്കുന്നുണ്ട്.. പക്ഷെ, ഒരു രക്ഷയും ഇല്ല..
കൂടുതല്‍ ദേഷ്യപ്പെട്ടു സംസാരിച്ചാല്‍, ഞാന്‍ പോയി ചാത്തോളം എന്നങ്ങു പറയും..കുട്ടിയുടെ അച്ഛന്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ ആണ്..
ഏകമകളെ കുറിച്ചു അദ്ദേഹത്തിന് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു..
അവള്‍ക്കു അഹങ്കാരം, അതിനു നീ കൂട്ടും എന്നാണ് അദ്ദേഹം പറയുന്നത്..ഒരു മനഃശാത്രജ്ഞനെ കാണിക്കുന്ന കാര്യം പറഞ്ഞാല്‍ അപ്പൊ പൊട്ടി തെറിക്കും..
ഞങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കും അസുഖം ഇല്ല..
അങ്ങനെ ഒരു രോഗം എന്റെ മകള്‍ക്കു വരില്ല..
ഞാന്‍ അറിയാതെ ഇനി വല്ലതും നീ ചെയ്താല്‍ പിന്നെ അമ്മയും മോളും എന്നെ പ്രതീക്ഷിക്കേണ്ട.. !ഇതൊരു ഒറ്റപ്പെട്ട പ്രശ്‌നം അല്ല..
എത്ര ഉന്നതങ്ങളില്‍ ജോലി നോക്കുന്ന അഭ്യസ്തവിദ്യര്‍ പോലും മനസികരോഗവിദഗ്ദ്ധന്റെ അടുത്ത് പോകാനും മരുന്ന് കഴിക്കാനും വൈമുഖ്യം കാണിക്കുന്നു എന്നത് സങ്കടകരമായ അവസ്ഥ ആണ്..
ശരീരത്തിന് അസുഖം വന്നാല്‍ മരുന്ന് കഴിക്കും..
പക്ഷെ, മനസ്സിന്റെ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഗുളിക കഴിക്കാന്‍ വയ്യ..
പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യം ആണേല്‍ വിവാഹകമ്പോളത്തില്‍ വില ഉണ്ടാകില്ല എന്ന ഭയം..
ഒന്നാലോചിച്ചു നോക്കു..
എന്ത് കഷ്ടമാണ് ഈ മനോഭാവം !!Depression അല്ലേല്‍ വിഷാദഅവസ്ഥ..
ചികിത്സ നല്‍കിയാല്‍ ഭേദം ആക്കാനും, അല്ലേല്‍ ആത്മഹത്യയില്‍ എത്താനും വഴി ഒരുക്കുന്ന ഒന്നാണ്..ഭൂമിയില്‍ ഒറ്റപെട്ടു എന്ന തോന്നല്‍..
ആദിയും അന്തവും ഇല്ലാത്ത ചിന്തകള്‍..
സ്വയം അറിയാതെ ജീവിതത്തിന്റെ താളുകള്‍ മറിഞ്ഞു പോകുക..
എന്തൊരു ദുരവസ്ഥയിലേയ്ക്ക് ആണവര്‍ ചികിത്സയുടെ അനാസ്ഥ മൂലം ചെന്നെത്തുക..
ആ അവസ്ഥയില്‍ ഉണ്ടാകുന്ന വിഹ്വലതകളും
ആത്മസംഘര്ഷങ്ങളും..
അടി കാണാത്ത ആഴങ്ങളിലേക്ക് കൂടിയ ശൂന്യതയും..
ഒരിക്കലെങ്കിലും വിഷാദാവസ്ഥ നേരിട്ടവര്‍ക്ക് മാത്രമേ അത് ഊഹിക്കാന്‍ ആകു..എന്തെങ്കിലും ആരോടെങ്കിലും പറയാന്‍ താന്‍ പറയുന്നത് ആര്‍ക്കും മനസ്സിലാകില്ല എന്ന തോന്നല്‍..
ഒന്നിലും ശ്രദ്ധ ഇല്ല..
ഏകാഗ്രത ഇല്ല..
പിന്നെങ്ങനെ താല്പര്യം ഉണ്ടാകും?
നിരാശ അങ്ങേ അറ്റത് ആണ്..
വിശപ്പില്ല, ഉറക്കമില്ല..
ക്രമേണ മരണ ചിന്തകള്‍ ഉടലെടുക്കുന്നു..ഈ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി രണ്ടാഴ്ച നീണ്ടു നിന്നാല്‍ അത് വിഷാദരോഗം ആണെന്ന് പറയാം..തലച്ചോറാണ് നമ്മുടെ ചിന്തകളും വികാരങ്ങളും പ്രവൃത്തികളും നിയന്ത്രിക്കുന്നത് എന്ന് അറിയാമല്ലോ..Happy chemicals എന്ന് അറിയപ്പെടുന്ന SEROTONIN, പിന്നെ, NOREPINEPHRINE, DOPAMINE, തുടങ്ങിയ രാസപദാര്ഥങ്ങളുടെ അളവിലെ വ്യതിയാനങ്ങള്‍ ആണ് വിഷാദരോഗത്തിന് കാരണമാകുന്നത്..വിശദവിരുദ്ധ മരുന്നുകള്‍ എടുക്കുക അനിവാര്യമാണ്..
ചുരുങ്ങിയത് ഒന്‍പതു മാസം മരുന്നുകള്‍ കഴിക്കണം, ചികില്‌സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചു...മരുന്ന് കഴിച്ചു ആഴ്ച കഴിയുമ്പോള്‍ ഭേദമായി എന്നൊരു തോന്നലില്‍ നിര്‍ത്തരുത്..
ലക്ഷണമേ മാറുന്നുള്ളു..
അസുഖം ഭേദമാകുന്നില്ല എന്ന് ഓര്‍ക്കണം..
അങ്ങനെ വരുമ്പോള്‍ ആണ് തുടര്‍ വിഷാദരോഗാവസ്ഥ ഉടലെടുക്കുന്നത്..വിവാഹം കഴിഞ്ഞവരുടെ കാര്യം ആണെങ്കില്‍, കിടപ്പറയില്‍
സ്ത്രീകളില്‍ ലൈംഗിക വിരക്തിയും അന്നേ വരെ അനുഭവിച്ച രതിമൂര്‍ച്ച അനുഭവങ്ങള്‍ ഇല്ലാതാക്കുക എന്നത് ആണെങ്കില്‍ പുരുഷന്മാരില്‍ sexual dysfunctions ആണ് പലപ്പോഴും വില്ലന്‍ ആയി വരിക..ഉള്‍കാഴ്ച്ച ഉണ്ടായി കഴിഞ്ഞാല്‍ കൗണ്‍സലിംഗ് നടത്താന്‍ സാധിക്കും..
കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി വളരെ ഫലപ്രദമാണ്...ഓര്‍ക്കുക, ദുഖമില്ലാത്ത മനുഷ്യര്‍ ഇല്ല..
അധികരിച്ച ദുഖമാണ് സൂക്ഷിക്കേണ്ടത്..
Depression എന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന ഗൗരവമുള്ള ഒന്നായത് കൊണ്ട് പ്രത്യേകിച്ചും..
ഭയവും ദൈന്യതയും നിശ്ശബ്ദതതയും..
വിദൂരതയില്‍ നോക്കി നെടുവീര്‍പ്പിടുമ്പോ,
ഉള്ള ചിന്തകളുടെ ഭീകരതയും..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്