ജീവിതം

ഉടമകള്‍ ഉപേക്ഷിച്ചതറിയാതെ വളര്‍ത്തുനായ; ബൈക്കിന് പിന്നാലെ കിലോമീറ്ററുകള്‍ ഓടി; ഈ കാഴ്ച ഹൃദയഭേദകം

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: വളര്‍ത്തുനായകള്‍ക്ക് ഉടമസ്ഥരോടുള്ള സ്‌നേഹത്തിന്റെ നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ കോവിഡ് കാലത്ത് ഹൃദയഭേദകമാണ് ഈ കാഴ്ച. ഒരു വളര്‍ത്തുനായ അനുഭവിച്ച ക്രൂരതയുടെ കഥയാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഫോട്ടോഗ്രാഫര്‍ കെകെ സുന്ദര്‍ എടുത്ത ചിത്രമാണിത്. വളര്‍ത്തുപട്ടിയെ ഉപേക്ഷിക്കുന്നതിന്റെയും യജമാനസ്‌നേഹത്താല്‍ പട്ടി പിന്നാലെ പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ആരെയും നൊമ്പരപ്പെടുത്തും.

ഇന്നലെ തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്താണ് സംഭവം. അച്ഛനും മകനും ചേര്‍ന്ന് ദീര്‍ഘകാലം വളര്‍ത്തിയ നായയെ ബൈക്കിലിരുത്തി സമീപത്തെ കുപ്പത്താട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിച്ചത് അറിയാതെ നായ ബൈക്കിന് പിന്നാലെ ഏറെ നേരം ഓടിയെങ്കിലും തിരിഞ്ഞുനോക്കാന്‍ പോലും ഉടമകള്‍ തയ്യാറായില്ല. ഓടിത്തളര്‍ന്ന നായയ്ക്ക് പിന്നെ കുപ്പത്തൊട്ടി തന്നെ ശരണമായെന്ന് ഫോട്ടോഗ്രാഫര്‍ സുന്ദര്‍ പറയുന്നു.

ഫോട്ടോയില്‍ ബൈക്കിന്റെ നമ്പര്‍ പതിഞ്ഞതിനാല്‍ പൊലീസ് ഉടമയുടെ വീട്ടിലെത്തിയെങ്കിലും കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നായയെ പേക്ഷിക്കുകയായിരുന്നു എന്നാണ് വീട്ടുകാരുടെ വാദം. കുറച്ചുകാലമായി നായയ്ക്ക് അസുഖമായിരുന്നെന്നും ഇവര്‍ പറയുന്നു. എന്നാല്‍  ഇപ്പോഴത്തെ സാഹചര്യത്തില്‍ വീട്ടുകാര്‍ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടമകളുടെ നടപടിയ്‌ക്കെതിരെ മൃഗസ്‌നേഹികളുടെ പ്രതിഷേധം ശക്തമാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്