ജീവിതം

കുഞ്ഞ് ഗോവണിപ്പടിയിലേക്ക് വീഴാന്‍ പോയി, ഞൊടിയിടയില്‍ രക്ഷകനായി വളര്‍ത്തുപൂച്ച!, വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

വളര്‍ത്തുമൃഗങ്ങള്‍ മനുഷ്യരുടെ രക്ഷയ്ക്ക് എത്തിയതിന്റെ നിരവധി കഥകള്‍ അനുദിനം കേള്‍ക്കുന്നുണ്ട്. അത്തരത്തിലുളള ഒരു അപൂര്‍വ്വ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. നിലത്ത് ഇരുന്ന് കളിക്കുകയാണ് ഒരു കുട്ടി. മുട്ടിലിഴഞ്ഞ് നിരങ്ങി നീങ്ങുന്ന കുട്ടിയെ അപകടത്തില്‍ നിന്ന് പൂച്ച രക്ഷിക്കുന്നതാണ് വീഡിയോയില്‍ ഉളളത്.  കുട്ടി വീഴാന്‍ പോകുന്നത് മുന്‍കൂട്ടി കണ്ട പൂച്ച  ഞൊടിയിടയില്‍ രക്ഷയ്ക്ക് എത്തി. കുട്ടിയെ മുന്നോട്ടുപോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.

ദൂരെ നിന്ന് ഓടിയെത്തിയ പൂച്ച കുട്ടിയെ പിന്നിലേക്ക് തളളി മാറ്റുകയാണ്. നിമിഷനേരം കൊണ്ടാണ് പൂച്ചയുടെ ഇടപെടല്‍. അല്ലാത്തപക്ഷം കുട്ടി ഗോവണിപ്പടിയിലേക്ക് വീണേനെ. പൂച്ചയുടെ ഇടപെടലിനെ തുടര്‍ന്ന് കുട്ടി പിന്നിലേക്ക് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി