ജീവിതം

ചലഞ്ചുകളെല്ലാം മടുത്തെങ്കിൽ പഴയ ലുക്ക് പൊടി തട്ടിയെടുക്കാം; വൈറലായി മിഅറ്റ്20 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ തുടങ്ങിയതിന് പിന്നാലെ ഇന്റര്‍നെറ്റിലാകെ ചലഞ്ചുകളുടെ മേളമാണ്, ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഓരോ ദിവസവും പുത്തന്‍ ചലഞ്ചുകളാണ് വൈറലാകുന്നത്. വീട്ടിലിരിക്കുന്നതിന്റെ ബോറടി മാറ്റാന്‍ പലരും ആശ്രയിക്കുന്നതും ചലഞ്ചുകളുടെ ഈ നീണ്ടനിരയെ തന്നെയാണ്. ഈ നിരയിലെത്തിയ ഏറ്റവും പുതിയ ട്രെന്‍ഡാണ് മീഅറ്റ്20. 

ചെറുപ്പകാലത്തേക്ക് തിരികെയെത്തിക്കുന്ന ഒരു ഹാഷ്ടാഗ് ചലഞ്ചാണ് സംഗതി. 20 വയസുള്ളപ്പോള്‍ പകര്‍ത്തിയ ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവയ്ക്കുകയാണ് ചലഞ്ചില്‍ പങ്കെടുക്കേണ്ടവര്‍ ചെയ്യേണ്ടത്. മറ്റ് ഓണ്‍ലൈന്‍ ചലഞ്ചുകള്‍ പോലെ നോമിനേറ്റ് ചെയ്യപ്പെടുകയോ നിങ്ങള്‍ മറ്റാരെയെങ്കിലും നോമിനേറ്റ് ചെയ്യുകയോ വേണ്ട. മിഅറ്റ്20 എന്ന് കുറിച്ച് ചിത്രം പോസ്റ്റ് ചെയ്താല്‍ മാത്രം മതി. 

വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഫാഷന്‍ രീതികളും ഹെയര്‍സ്റ്റൈലുകളും ഒക്കെ ഓര്‍ത്തെടുക്കാനുള്ള അവസരം കൂടെയാണ് ഈ ചലഞ്ച് മുന്നോട്ടുവയ്ക്കുന്നത്. ഫുട്‌ബോള്‍ താരങ്ങളും അഭിനേതാക്കളും അവതാരകരും അടക്കമുള്ള പ്രമുഖര്‍ ചലഞ്ചില്‍ പങ്കെടുത്തതോടെ സംഗതി ഹിറ്റായി. അങ്ങനെ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയ പ്രേമികള്‍ക്ക് മുന്നില്‍ മറ്റൊരു വെല്ലുവിളി കൂടി എത്തിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'