ജീവിതം

വീട്ടിൽ ഒറ്റയ്ക്ക് യുവാവിന്റെ ഡാൻസ്, പക്ഷേ വിഡിയോയിൽ അപ്രതീക്ഷിതമായി വന്നു പോകുന്നത് ആരാണ്! വൈറൽ

സമകാലിക മലയാളം ഡെസ്ക്

ക്വാറന്റീൻ ദിനത്തിൽ വീട്ടിൽ ഒറ്റയ്ക്കായതോടെ ഡാൻസും പാട്ടുമൊക്കെയായി സമയം ചെലവഴിക്കുകയാണ് ഭൂരിഭാ​ഗം പേരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു യുവാവിന്റെ ഡാൻസ് വിഡിയോ ആണ്. ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുകയാണ്. യുവാവിന്റെ പ്രകടനമല്ല ശ്രദ്ധനേടുന്നത്. മറിച്ച് വീട്ടിൽ ഒറ്റയ്ക്കാണെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ വന്നു പോകുന്ന അവ്യക്ത രൂപത്തിന്റെ പേരിലാണ്. 

യുവാവ് ഡാൻസ് ചെയ്യുന്നതിനിടെ ഒരു വശത്തുള്ള പടിക്കെട്ടുകൾക്ക് അടുത്താണ് അവ്യക്തമായ മുഖം പ്രത്യക്ഷപ്പെടുന്നത്. ഞൊടിയിടയിൽ വന്നു പോകുന്ന ആ രൂപം എന്താണെന്ന് കണ്ടുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ഇപ്പോൾ ലോകം. അത് കാണാൻ കുരങ്ങനെ പോലെയുണ്ടെന്നാണ് ചിലർ പറയുന്നത്. എന്നാൽ അത് പ്രേതമാണെന്നാണ് മറ്റുചിലരുടെ കണ്ടു പിടുത്തം. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ

@reubix_cube

lmao i’m home alone so i learned a tiktok dance. lov u doja but what has my life come to? ##musiclives ##positivevibes ##sayso ##qurantine ##boredathome

♬ Say So - Doja Cat

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍