ജീവിതം

വംശനാശഭീഷണി നേരിടുന്ന ഈനാംപേച്ചിയെ പിടികൂടി, വാലില്‍ പിടിച്ചപ്പോള്‍ വട്ടംകറങ്ങി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: വംശനാശഭീഷണി നേരിടുന്ന ഈനാംപേച്ചിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ലോകത്ത് ഏറ്റവുമധികം അനധികൃതമായി കടത്തുന്ന മൃഗങ്ങളില്‍ ഒന്നാണ് ഈനാംപേച്ചി. ഇതിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഝാര്‍ഖണ്ഡില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.  ഝാര്‍ഖണ്ഡിലെ ഗ്രാമപ്രദേശമായ രംഗചാപ്ദിലെ കൃഷിഭൂമിയിലാണ് ഇതിനെ കണ്ടെത്തിയത്. 

നാട്ടുകാര്‍ പിടികൂടിയ ഈനാംപേച്ചിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ഏറെ അസ്വസ്ഥനാണ് എന്ന് തോന്നുന്ന രീതിയിലാണ് ഇതിനെ കാണുന്നത്. വാലില്‍ പിടിച്ചതിനെ തുടര്‍ന്ന് ഇത് വട്ടംകറങ്ങുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു