ജീവിതം

ഗൃഹപ്രവേശന ചടങ്ങില്‍ മരിച്ചുപോയ ഭാര്യയും!; അതിശയിപ്പിക്കുന്ന മാതൃക

സമകാലിക മലയാളം ഡെസ്ക്

ര്‍ണാടകയിലെ പ്രമുഖ വ്യവസായി ശ്രീനിവാസ് ഗുപ്തയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. വീടിന്റെ വലുപ്പം കൊണ്ടോ ഭംഗികൊണ്ടോ അല്ല, മറിച്ച് അണയാത്ത സ്‌നേഹത്തിന്റെ മാതൃക തീര്‍ത്തതുകൊണ്ടാണ് ഈ ഭവനം ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ വീട്ടില്‍ അദ്ദേഹത്തിന്റെ മരിച്ചുപോയ ഭാര്യയുമുണ്ട്!

ശ്രീനിവാസ് ഗുപ്തയുടെ ഭാര്യ മാധവി 2017ല്‍ കാര്‍ അപകടത്തില്‍ മരിച്ചതാണ്. മാധവിയുടെ സ്വപ്‌നമായിരുന്നു ഈ വീട്. അതിനാല്‍ ഗൃഹപ്രവേശന വേളയില്‍ ഭാര്യയുടെ സാന്നിധ്യവും വേണമെന്ന് ശ്രീനിവാസിന് നിര്‍ബന്ധമായിരുന്നു. മാധവിയുടെ ചിരിച്ചുകൊണ്ടിരിക്കുന്ന സിലിക്കണ്‍ പ്രതിമ നിര്‍മ്മിച്ച് വീട്ടില്‍ സ്ഥാപിച്ചിരിക്കുകയാണ് അദ്ദേഹം. ഒറ്റനോട്ടത്തില്‍ ഒരു സ്ത്രീ വീട്ടിലെ സോഫയില്‍ ചിരിച്ചുകൊണ്ടിരിക്കുന്നു എന്നെ കരുതുള്ളു.

ബെംഗളൂരുവിലെ ആര്‍ട്ടിസ്റ്റ് ശ്രീധര്‍ മൂര്‍ത്തിയാണ് ജീവന്‍ തുടിക്കുന്ന ഈ ശില്‍പം നിര്‍മ്മിച്ചത്. ഒരു വര്‍ഷമെടുത്താണ് ശ്രീധര്‍ പ്രതിമ നിര്‍മ്മിച്ചതെന്ന് ശ്രീനിവാസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു