ജീവിതം

ആരാ പറഞ്ഞേ ഇണങ്ങില്ല എന്ന്?; കുട്ടിയുടെ താളത്തിന് അനുസരിച്ച് കൂടെ നടക്കുന്ന മുളളന്‍പ്പന്നി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുളളന്‍പ്പന്നി മനുഷ്യരുമായി ഇണങ്ങുമോ?.സ്വാഭാവികമായി ഒരു മനുഷ്യന്റെ മനസ്സില്‍ ഉയരുന്ന ഒരു ചോദ്യം മാത്രം. എന്നാല്‍ ഈ വീഡിയോ കണ്ടാല്‍ ഈ സംശയത്തിന് അടിസ്ഥാനമില്ല എന്ന് വ്യക്തമാകും. ഒരു കൊച്ചു കുട്ടിയുടെ താളത്തിന് അനുസരിച്ച് നടന്നുനീങ്ങുന്ന മുളളന്‍പ്പന്നിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസ് ആണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഒരു കൊച്ചു കുട്ടി റോഡിലൂടെ നടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കുട്ടിയുടെ താളത്തിന് അനുസരിച്ച് പിന്നാലെ നടക്കുകയാണ് മുളളന്‍പ്പന്നി. കുട്ടി ഓടുമ്പോള്‍ അതിനനുസരിച്ച് മുളളന്‍പ്പന്നിയും ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരുഘട്ടത്തില്‍ കുട്ടി നില്‍ക്കുകയും വന്ന വഴി തിരിച്ചു നടക്കുന്നുമുണ്ട്. അനുസരണയുളള ജീവിയെപ്പോലെ കുട്ടിയുടെ പാത പിന്തുടര്‍ന്ന് മുളളന്‍പ്പന്നിയുടെ തിരിച്ചുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു