ജീവിതം

കാട്ടാന കിണറ്റില്‍ വീണു ; 'ആര്‍ക്കമിഡീസ് തത്വ'വുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ; രക്ഷപ്പെടുത്തല്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി : സ്‌കൂള്‍ പഠനകാലത്ത് പഠിച്ച സിദ്ധാന്തങ്ങളൊന്നും നിത്യജീവിതത്തില്‍ പലപ്പോഴും പ്രയോഗിക്കേണ്ടി വരാറില്ല. എന്നാല്‍ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ രക്ഷിക്കാന്‍ ആര്‍ക്കമിഡീസ് തത്വം പ്രയോഗിക്കുകയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ജാര്‍ഖണ്ഡിലെ ഗുല്‍മ ജില്ലയിലുള്ള ആമ്‌ലിയ ടോലി ഗ്രാമത്തിലാണ് സംഭവം നടന്നത്.

കാട്ടാന കിണറിനുള്ളില്‍ വീണത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാര്‍ കണ്ടത്. അപ്പോള്‍ തന്നെ നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. ആനയെ പുറത്തെത്തിക്കാന്‍ ആര്‍ക്കമിഡീസ് തത്വം പ്രയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു.

മൂന്ന് പമ്പുകളുപയോഗിച്ച് കിണറിനുള്ളിലേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്താണ് ആനയെ പുറത്തെത്തിച്ചത്.കിണറിനുള്ളില്‍ വെള്ളം നിറഞ്ഞപ്പോള്‍ പൊങ്ങിവന്ന ആനയെ പുറത്തെത്തിക്കുകയായിരുന്നു. രാവിലെ ഏഴുമണിക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം മൂന്നുമണിക്കൂര്‍ നീണ്ടു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍