ജീവിതം

കല്ല്യാണദിവസവും വർക്ക് ഫ്രം ഹോമിന് ഇളവില്ല! വിവാഹവേദിയിൽ ലാപ്ടോപ്പുമായി നവവധു, വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്


ലോക്ക്ഡൗൺ കല്ല്യാണവും വർക്ക് ഫ്രം ഹോമും കോവിഡ് കാലത്ത് ഏറ്റവുമധികം ചർച്ചയായ രണ്ട് കാര്യങ്ങളാണ്. എന്നാൽ ഇതാദ്യമായായിരിക്കും ഈ രണ്ട് കാര്യങ്ങൾ ഒന്നിച്ച് വാർത്തയാകുന്നത്. വധുവായി അണിഞ്ഞൊരുങ്ങി വേദിയിലിരിക്കുമ്പോഴും ലാപ്പ്ടോപ്പിൽ തിരക്കിട്ട ജോലിയിൽ ഏർപ്പെട്ടിരിക്കുന്നയുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

വിവാഹ വസ്ത്രവും ആഭരണങ്ങളുമൊക്കെയണിഞ്ഞ് സ്റ്റേജിൽ ഇരിക്കുന്ന വധുവിന്റെ ശ്രദ്ധമുഴുവൻ കൈയിലിരിക്കുന്ന ലാപ്ടോപ്പിലാണ്. ഒപ്പം ഫോൺ വിളിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നോക്കി തൊട്ടടുത്തുതന്നെ ഇരിക്കുന്ന വരനെയും വി‍ഡിയോയിൽ കാണാം.

വർക്ക് ഫ്രം ഹോം കിട്ടിയാൽ ഓടിപ്പോയി ഒരു കല്ല്യാണവും കഴിച്ചു വരാം എന്നുപറഞ്ഞാണ് പലരും ഈ വി‍ഡിയോ പങ്കുവയ്ക്കുന്നത്. നിങ്ങൾക്ക് ജോലിയുടെ സമ്മർദം ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ ഈ വിഡിയോ ഒന്ന് കണ്ടുനോക്കൂ, ടാർഗെറ്റ് തികയ്ക്കാനുള്ള ശ്രമത്തിലാണോ..., എന്തൊരു അർപ്പണബോധമുള്ള പെൺകുട്ടി, എന്നൊക്കെയാണ് കമന്റുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം