ജീവിതം

മഞ്ഞ തവളകള്‍ വെളളത്തില്‍ തുളളിച്ചാടുന്നു, കൊറോണയുടെ അനന്തരഫലമെന്ന് പ്രചാരണം; വസ്തുത (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മണ്‍സൂണിന്റെ വരവോടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തരത്തിലുളള തവളകള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണ പ്രതിഭാസമാണ്. എന്നാല്‍ തിളക്കമുളള മഞ്ഞ തവളകളെ കാണുന്നത് അപൂര്‍വ്വമാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

മധ്യപ്രദേശിലെ നര്‍സിംഗ്പൂരില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. 30 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ദൃശ്യങ്ങളില്‍ മഞ്ഞ തവളകള്‍ വെളളത്തില്‍ തുളളിച്ചാടുന്നത് കാണാം. മണ്‍സൂണ്‍ കാലത്ത് ഇണകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് തവളകള്‍ നിറം മാറുന്നതെന്ന് ദൃശ്യത്തോടൊപ്പമുളള കുറിപ്പില്‍ പര്‍വീണ്‍ കാസ്‌വാന്‍ വിശദീകരിക്കുന്നു.

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതൊടൊപ്പം കൊറോണ വൈറസുമായി ബന്ധിപ്പിച്ചു കൊണ്ടുളള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ മഞ്ഞ തവളകളുമായി ബന്ധിപ്പിച്ചു കൊണ്ടുളള അഭ്യൂഹങ്ങളാണ് വ്യാപകമായി പരക്കുന്നത്. ചിലര്‍ വെട്ടുകിളി കൂട്ടത്തിന്റെ ആക്രമണത്തെയും മഞ്ഞ തവളകളുമായി ബന്ധിപ്പിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ മഞ്ഞ തവളകളുമായി ബന്ധപ്പെട്ട ഇത്തരം അഭ്യൂഹങ്ങള്‍ക്ക്  യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് പര്‍വീണ്‍ കാസ്‌വാന്‍ വിശദീകരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു