ജീവിതം

ഒരു ഫോട്ടോയ്ക്ക് വേണ്ടിയാണ് ഇതെല്ലാം...; കുഞ്ഞിനെ കൊക്കയിലേക്ക് തൂക്കിയിട്ട് ഫോട്ടോഷൂട്ട്; പ്രതിഷേധം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പിഞ്ചുകുഞ്ഞിനെ കൊക്കയിലേക്ക് തൂക്കിയിട്ട് ആരെങ്കിലും ഫോട്ടോയെടുക്കുമോ? ചൈനയില്‍ നിന്നുള്ള രണ്ടുപേരാണ് ഒരു ഫോട്ടോയ്ക്ക് വേണ്ടി കുഞ്ഞിനോട് ഈ ക്രൂരത കാണിച്ചിരിക്കുന്നത്. സംഭവത്തിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. 

വലിയ കൊക്കയുടെ മുകള്‍ ഭാഗത്ത് മൂന്നോ നാലോ വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിനെ കയ്യില്‍ തൂക്കിപിടിച്ച് നിര്‍ത്തിയാണ് ഇവര്‍ ഫോട്ടോയെടുത്തത്. 

ഇടയ്ക്ക് വശത്തേക്ക് നോക്കുന്ന കുഞ്ഞിന്റെ ശ്രദ്ധ ക്യാമറയിലേക്ക് തിരിക്കുന്നതിനു വേണ്ടി കൈകളില്‍ പിടിച്ച് കുലുക്കുന്നതും പുറത്തുവന്ന ദൃശ്യത്തില്‍ കാണാം. കൈ ചൈറുതായൊന്ന് മാറിയാല്‍ കാണാക്കയത്തിലേക്കാണ് കുഞ്ഞു വീഴുക എന്ന് ഉറപ്പാണ്. സ്ഥലം കാണാന്‍ എത്തിയ സന്ദര്‍ശകരില്‍ ഒരാളാണ് അല്‍പം അകലെ നിന്നും ആരെയും ഭയപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം