ജീവിതം

മാനിനെ ചുറ്റിവരിഞ്ഞ് ഭീമന്‍ പെരുമ്പാമ്പ്, അവസാനം സംഭവിച്ചത് അപ്രതീക്ഷിതം; ഞെട്ടിപ്പിക്കുന്ന വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തായ്‌ലന്‍ഡില്‍ നിന്ന് പകര്‍ത്തിയ ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മാനിനെ ചുറ്റിവരിഞ്ഞ് അകത്താക്കാനുള്ള ശ്രമത്തിലാണ് ഭീമന്‍ പെരുമ്പാമ്പ്. തായ്‌ലന്‍ഡിലെ തുറന്ന മൃഗശാലയില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന വിഡിയോയുടെ അന്ത്യം അപ്രതീക്ഷിതമാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് വിഡിയോ.

തായ്‌ലന്‍ഡിലെ ഖാഓ ഖിയോവ് ഓപ്പണ്‍ സൂവില്‍ നിന്നുള്ളതാണ് 24 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ. മൃഗശാലയ്ക്കുള്ളിലെ റോഡിന്റെ ഒരു വശത്തായി മാനിനെ ചുറ്റിവരിയുന്ന ഭീമന്‍ പെരുമ്പാമ്പിനെ കാണാം. മാനിനെ കൊന്ന് ഭക്ഷണമാക്കാനുള്ള ശ്രമത്തിലാണ് പാമ്പ്. അതിനിടയില്‍ ഒരാള്‍ വന്ന് നീണ്ട കമ്പുകൊണ്ട് പെരുമ്പാമ്പിനെ തല്ലുകയും മാനിന്റെ ജീവന്‍ രക്ഷിക്കുന്നതും നമുക്ക് കാണാം. ആദ്യം വടിയുമായി നില്‍ക്കുന്ന ആള്‍ക്ക് നേരെ പെരുമ്പാമ്പ് ചീറ്റുന്നുണ്ടെങ്കിലും തുടര്‍ന്ന് മാനിനെ വിട്ട് കാട്ടിലേക്ക് മറയുകയാണ്. ഇതോടെ മാനും കുതറിയോടി കാട്ടിലേക്ക് പോകുന്നതും കാണാം. ഇതിനോടകം ലക്ഷണക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്.

എന്നാല്‍ മനുഷ്യന്റെ ഇടപെടലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തുകയാണ്. പാമ്പിന്റെ ഭക്ഷണമായിരുന്നു മാനെന്നും അതിനെ തടയാനുള്ള അവകാശം മനുഷ്യര്‍ക്കില്ലെന്നുമാണ് അവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'