ജീവിതം

ട്രാംപൊലിനില്‍ ഉയര്‍ന്ന് ചാടി യുവാവ്, അടിത്തെറ്റി; ക്ഷണിക്കാത്ത അതിഥിയെ കണ്ട് ഞെട്ടി, ഓട്ടം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പ്രതീക്ഷിതമായി പാമ്പിനെ കണ്ടാല്‍ പേടിക്കാത്തവര്‍ ചുരുക്കമാണ്. അത്തരത്തില്‍ വിളിക്കാതെ വന്ന അതിഥിയെ കണ്ട് ഒരാളില്‍ ഉണ്ടാകുന്ന ഭാവമാറ്റങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

തോട്ടത്തിലെ ട്രാംപൊലിനില്‍ തുടര്‍ച്ചയായി ചാടി വ്യായാമം ചെയ്യുകയാണ് ഒരു യുവാവ്. ഈസമയത്ത് അപ്രതീക്ഷിതമായി വന്ന പാമ്പിനെ കണ്ട് യുവാവ് ഞെട്ടുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വ്യാപകമായി പ്രചരിക്കുന്നത്. മണിക്കൂറുകള്‍ കൊണ്ട് 3 കോടി ആളുകളാണ് ടിക് ടോക്കിലുളള ഈ വീഡിയോ കണ്ടത്.

വ്യായാമത്തിനിടെ യുവാവിന് അടിത്തെറ്റുന്നു. ട്രാംപൊലിനില്‍ വീഴുന്ന യുവാവിന്റെ ശ്രദ്ധയില്‍ പാമ്പിനെ കാണുന്നു. യുവാവ് വ്യായാമം ചെയ്യുന്ന സമയത്ത് പാമ്പും ട്രാംപൊലിനുണ്ട്. യുവാവ് ചാടുന്ന താളത്തിന് അനുസരിച്ച് പാമ്പും ചലിക്കുന്നത് കാണാം. പാമ്പിനെ കണ്ട മാത്രയില്‍ പുറത്തേയ്ക്ക് ചാടി ഓടുന്നതാണ് വീഡിയോയില്‍ ഉളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍