ജീവിതം

വീട്ടിലിരിക്കാന്‍ പറഞ്ഞപ്പോള്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് വീടുണ്ടാക്കി പുറത്തിറങ്ങി; 83 കാരിയുടെ കോവിഡ് പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

കൈകളും കാലുകളും ഉള്ള ഒരു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് ബേക്കറിയിലും ഇറച്ചിക്കടയിലുമൊക്കെ കയറിയിറങ്ങുന്നതും വഴിയില്‍ നിന്ന് പത്രം വായിക്കുന്നതുമൊക്കെ ക്യൂബയിലെ ഹവാന പ്രവിശ്യയിലെ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഈ കാഴ്ചയും പിറന്നത്. 82കാരിയായ ഫെറിഡ റോജാസ് എന്ന വൃദ്ധയാണ് വൈറസില്‍ നിന്ന് രക്ഷനേടാന്‍ സ്വയം കവചം തീര്‍ത്തിരിക്കുന്നത്.

ശരീരം മുഴുവന്‍ മറയ്ക്കുന്ന കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് ധരിച്ചാണ് ഫെറിഡ പുറത്തിറങ്ങുന്നത്. സുരക്ഷാ സംവിധാനങ്ങളോ ഉപകരണങ്ങളോ രാജ്യത്ത് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയത്. വിവാഹമോചിതയായ ഫെറിഡയുടെ മക്കള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. മറ്റാരും സഹായമില്ലാത്തതിനാല്‍ സുരക്ഷ ഉറപ്പുവരുത്തി സ്വയം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ താന്‍ വഴി കണ്ടെത്തുകയായിരുന്നെന്ന് ഫെറിഡ പറയുന്നു. നടന്നുപോകുമ്പോള്‍ അടുത്തുള്ള ആരെങ്കിലും ചുമയ്ക്കുകയാണെങ്കില്‍ ഭയം തോന്നിയിരുന്നെന്നും അങ്ങനെയാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയതെന്നും അവര്‍ പറഞ്ഞു.

ഫാര്‍മസിയില്‍ നിന്ന് കാര്‍ഡ് ബോര്‍ഡ് ബോക്‌സ് സംഘടിപ്പിച്ച് കണ്ണും കൈയും അടക്കമുള്ള ഭാഗങ്ങള്‍ തുളച്ചാണ് ഫെറിഡ ഇത് രൂപകല്‍പന ചെയ്തത്. ഏറ്റവും മുകളിലായി ഒരു വീടിന്റെ ആകൃതിയില്‍ ഇത് ഒട്ടിച്ചെടുത്തിട്ടുണ്ട്. 'ഞാന്‍ വീട്ടിലാണ്, നിങ്ങളോ?' എന്ന് ബോക്‌സില്‍ എഴുതിയിരിക്കുന്നതും കാണാം. വീട്ടിലിരിക്കൂ എന്ന ക്യൂബയുടെ കൊറോണ വൈറസ് സ്ലോഗനെ പരിഹസിക്കുന്നതാണ് ഫെറിഡ എഴുതിയിരിക്കുന്ന ഈ വാചകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത