ജീവിതം

ശരീരം മഞ്ഞില്‍ മൂടിയിട്ടും മുട്ടയ്ക്ക് അട ഇരിക്കുന്ന അമ്മ പരുന്ത്; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

അമ്മ സ്‌നേഹത്തിന്റെ ആഴം കാണിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഒരു അമ്മ പരുന്താണ്. കൊടും തണുപ്പിലും തന്റെ മുട്ടയ്ക്ക് അടയിരിക്കുന്ന പരുന്തിന്റെ വിഡിയോ ആണ് സൈബര്‍ ലോകത്തിന്റെ മനസ് കീഴടക്കുന്നത്. കടുത്ത മഞ്ഞു വീഴ്ചയിലാണ് പരുന്ത് മുട്ടയിടുന്നത്. തുടര്‍ന്ന് തന്റെ മൂന്ന് മുട്ടകള്‍ക്ക് അടയിരിക്കുകയാണ് അമ്മ പരുന്ത്.

മഞ്ഞൂ മൂടിക്കിടക്കുന്ന പ്രദേശത്തില്‍ നിന്നുള്ളതാണ് വിഡിയോ. മരക്കൊമ്പിലെ കൂട്ടിലാണ് പരുന്ത് മുട്ടയ്ക്ക് അടയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ ശരീരം കാണാനാകാത്തവിധം പരുന്തിന്റെ ശരീരം മഞ്ഞില്‍ പൊതിയുന്നുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ തന്റെ മുട്ടകള്‍ക്ക് ചൂടു പകരുകയാണ് അമ്മപരുന്ത്.

അവസാനം മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നതും വിഡിയോയില്‍ കാണാം. അപ്പോഴും മഞ്ഞിന് ഒരു കുറവുവുമില്ല. കുഞ്ഞുങ്ങളെ മഞ്ഞില്‍ നിന്നും സംരക്ഷിക്കുന്നതും അവയ്ക്കു ഭക്ഷണം നല്‍കുന്നതും വിഡിയോയിലുണ്ട്. നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്. 20 ലക്ഷത്തില്‍ അധികം പേരാണ് വിഡിയോകണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം