ജീവിതം

സാമൂഹിക അകലം ഇങ്ങനെയും പാലിക്കാമോ! കൊറോണ പിടിക്കാതിരിക്കാനുള്ള ഐഡിയയിൽ വലഞ്ഞ് സൂപ്പർമാർക്കറ്റ് ജീവനക്കാർ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിന്റെ വ്യാപനത്തിന് തടയിടാൻ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശത്തെതുടർന്ന് കനത്ത ജാ​ഗ്രതയിലാണ് ആളുകൾ. ജോലി വീട്ടിൽ നിന്നാക്കിയും പരിപാടികൾ മാറ്റിവച്ചുമൊക്കെ പരമാവധി ആളുകളുമായുള്ള സമ്പർക്കം കുറയ്ക്കുകയാണ് എല്ലാവരും. എന്നാൽ അത്യാവശ്യ കാര്യങ്ങൾക്കായെങ്കിലും പുറത്തിറങ്ങാൻ പലരും നിർബന്ധിതരാകുന്നുണ്ട്. ആശുപത്രി സേവനങ്ങളും മരണാവശ്യങ്ങളുമൊക്കെ പലപ്പോഴും ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്. എന്നാലിപ്പോൾ സൂപ്പർമാർക്കറ്റിൽ പോകാൻ പുത്തൻ ഐഡിയ പ്രയോ​ഗിച്ച സ്ത്രീയുടെ വിഡിയോയാണ് വെെറലാകുന്നത്. 

സോർബ് ബോളിൽ സ്വയം ഐസൊലേറ്റഡ് ആയി ഷോപ്പിങ് നടത്താനെത്തിയ സ്ത്രീയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. ഇവർക്കൊപ്പമുള്ള മറ്റൊരാൾ പറഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങൾ എടുക്കുന്നത് കാണാം.സൂപ്പർമാർക്കറ്റിലെ ജീവനക്കാർ ഷോപ്പിങ്ങിനിടെ ഇവരുമായി തർക്കത്തിലേർപ്പെടുന്നതും വിഡിയോയിലുണ്ട്. ഈ സമയം സത്രീ ജെർമോഫോബ് (അഴുക്കും അണുക്കളും പേടി) ആണെന്നായിരുന്നു മറുപടി. 

സോർബ് ബോൾ സൂപ്പർമാർക്കറ്റിനുള്ളിൽ അനുവദിക്കില്ലെന്നും ഉടൻ പുറത്തിറങ്ങണമെന്നും ആണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ സം​ഗതി പ്രാങ്ക് വിഡിയോ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി