ജീവിതം

വീട്ടിലിരുന്ന് മടുത്തോ? തിരിച്ചറിയണം നമ്മളെത്ര അനുഗ്രഹീതരാണെന്ന് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യ വ്യാപക അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ പലരും പറയുന്നത് വീട്ടിലിരുന്ന് മടുത്തു എന്നാണ്. എന്നാൽ തങ്ങാൻ ഒരു വീട് പോലുമില്ലാത്തവരുടെ അവസ്ഥയെ കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ. 

അവരുടെ ജീവിതം നേരിട്ട് കാണുമ്പോഴെ നാം അനുഭവിക്കുന്ന സുരക്ഷിതത്വത്തെക്കുറിച്ച് നമുക്ക് ബോധം വരു. നമ്മളെല്ലാവരും എത്ര അനുഗ്രഹീതരാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകു. 

അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് പഞ്ചായത്ത് ജീവനക്കാരനും മോട്ടിവേഷന്‍ ട്രെയിനറുമായ അനീഷ് മോഹന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അനീഷ് മോഹന്‍ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ അനീഷ് അംഗ പരിമിതനാണ്. ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്റര്‍നാഷണലിന്റെ 2019 ലെ ലോകത്തെ 10 യുവ പ്രതിഭകളെ ആദരിക്കുന്ന ടെന്‍ ഔട്ട്സ്റ്റാന്‍ഡിങ് യങ് പേഴ്‌സണ്‍ പുരസ്കാരം നേടിയ ആളാണ് അനീഷ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ