ജീവിതം

കോവിഡ് കാലത്ത് ആഴ്ചകളോളം  പുറത്തിറക്കാതെ കിടന്ന കാറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക, അപകടം പതിയിരിക്കുന്നു! ( വൈറല്‍ വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഓരോ ഘട്ടം കഴിയുന്തോറും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു വരികയാണ്. കോവിഡ് ജാഗ്രതയ്ക്ക് പുറമേ ജനങ്ങളുടെ ജീവനോപാധിയും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇളവുകള്‍ പ്രഖ്യാപിച്ച് വരുന്നത്. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ റോഡില്‍ വാഹനങ്ങള്‍ കൂടുതലായി ഓടി തുടങ്ങി. ആഴ്ചകള്‍ക്ക് ശേഷം വീടുകളില്‍ നിന്ന് വാഹനങ്ങള്‍ പുറത്തിറക്കുമ്പോള്‍ ഏറെ കരുതല്‍ വേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഹോണ്ട സിറ്റി കാറിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റത്തില്‍ കുടുങ്ങിയ പാമ്പിനെ കരുതലോടെ പുറത്തിറക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഡാഷ് ബോര്‍ഡില്‍ നിന്ന് ജാഗ്രതയോടെ പാമ്പിനെ വിദഗ്ധന്‍ പുറത്തിറക്കുകയാണ്. കാറില്‍ കയറിയപ്പോള്‍ തന്നെ പാമ്പിനെ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് അപകടം ഒഴിവായത്. അതിനാല്‍ ആഴ്ചകളോളം ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്‍പ് പൂര്‍ണമായി പരിശോധിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂഡല്‍ഹിയിലും സമാനമായ സംഭവം ഉണ്ടായി. ഹോണ്ട ആക്ടീവ സ്‌കൂട്ടറിലാണ് പാമ്പിനെ കണ്ടത്. ഹാന്‍ഡില്‍ ബാറില്‍ ഒളിച്ചിരിക്കുന്ന നിലയിലായിരുന്നു പാമ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍