ജീവിതം

'ലോക്ക്ഡൗണ്‍ കാലമല്ലേ, ഒന്ന് വിമാനം പറത്തിക്കളയാം', വിമാനത്തിന്റെ മുകളില്‍ കയറി കരടിയുടെ സാഹസം ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനം തടയുന്നതിന് ലോകരാജ്യങ്ങളില്‍ ഒട്ടുമിക്കതും ലോക്ക്്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഗതാഗത സംവിധാനങ്ങളെല്ലാം പലയിടങ്ങളിലും നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാന സര്‍വീസുകളെയും കോവിഡ് വ്യാപനം കാര്യമായി ബാധിച്ചിട്ടുണ്ട്. വിമാനങ്ങള്‍ ആഴ്ചകളോളം നിര്‍ത്തിയിട്ടിരിക്കുന്ന കാഴ്ചകള്‍ നിരവധി ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. 

അത്തരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനം പറത്താന്‍ കരടി ശ്രമിക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. സുശാന്ത നന്ദ ഐഫ്എസാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ചെറിയ വിമാനമാണ്. ഇതിന്റെ ചിറകുകളിലൂടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുകയാണ് ഒരു കരടി. വിമാനത്തിന്റെ മുകളിലേക്ക് കയറുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.

അതേപോലെ തന്നെ കരടിയുടെ തന്നെ മറ്റൊരു രസകരമായ വീഡിയോയും പ്രചരിക്കുന്നുണ്ട്. സുശാന്ത നന്ദ  തന്നെയാണ് ഈ വീഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചത്. വഴിയില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതിന്റെ അടുത്തേയ്ക്ക് നടന്ന് അടുക്കുകയാണ് ഒരു കരടി. കാറിന്റെ ഡോര്‍ തുറന്ന ശേഷമുളള കരടിയുടെ ഭാവപ്രകടനങ്ങളാണ് വീഡിയോയെ രസകരമാക്കുന്നത്. എന്തൊ കണ്ട് പേടിച്ചത് പോലെ പിറകിലോട്ട് നടക്കുന്ന കരടി പിന്നെ കാട്ടിലേക്ക് ഓടി മറിയുന്നതാണ് വീഡിയോയിലുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്