ജീവിതം

റോഡിലൂടെ കുതിച്ചുപാഞ്ഞ് പോത്തുംവണ്ടി, വേഗത പോരെന്ന് യാത്രക്കാര്‍; പോത്തിന്റെ പ്രതികാരം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങളോടുളള ക്രൂരതയുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ ക്രൂരത കാണിച്ച ആളുകളോട് പ്രതികാരം വീട്ടിയ പോത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പഴയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.

പോത്തുംവണ്ടിയില്‍ കയറി സഞ്ചരിക്കുകയാണ് ഒരു സംഘം ആളുകള്‍. റോഡിലൂടെ അതിവേഗം കുതിക്കുകയാണ് വണ്ടി. മറ്റു വാഹനങ്ങളെ പോലും മറികടന്നാണ് പോത്തുംവണ്ടി പായുന്നത്. അതിനിടെ വേഗത വര്‍ധിപ്പിക്കുന്നതിന് വേണ്ടി പോത്തിനെ തല്ലുന്നതും വീഡിയോയില്‍ കാണാം.

വീഡിയോയുടെ പകുതിയിലാണ് ട്വിസ്റ്റ്. ഒരു വളവ് വളഞ്ഞ് കുതിക്കുന്നതിനിടെ പോത്തുംവണ്ടി മറിയുന്നതും പോത്ത് രക്ഷപ്പെട്ട് ഓടുന്നതുമാണ് വ്യാപകമായി പ്രചരിക്കുന്നത്. വണ്ടി മറിഞ്ഞ് ആളുകള്‍ മുഴുവന്‍ റോഡില്‍ വീണു കിടക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഇത് തനിക്ക് നേരെ നടത്തിയ ക്രൂരതയ്ക്ക് എതിരെയുളള പോത്തിന്റെ പ്രതികാരം വീട്ടല്‍ ആണ് എന്ന തരത്തില്‍ നിരവധി കമന്റുകളും വീഡിയോയ്ക്ക് അടിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ