ജീവിതം

'ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ'- സു​ഹൃത്ത് എന്നൊക്കെ പറഞ്ഞാൽ ഇതാണ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങൾ തമ്മിൽ സൗഹൃദം പ്രകടിപ്പിക്കുന്ന മറ്റൊരു വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. പൂച്ചയും പട്ടിക്കുട്ടിയുമാണ് ഇവിടെ താരങ്ങൾ. 'ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ' എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥനായ പ്രവീൺ അങ്കുസാമിയാണ് തന്റെ ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  

29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു പട്ടിക്കുട്ടി അപ്പുറത്തുള്ള പൂച്ചയുടെ അടുത്തേക്ക് എത്താൻ ശ്രമം നടത്തുന്നു. പട്ടിക്കുട്ടി കമ്പികൾക്കിടയിലൂടെ നുഴഞ്ഞ് അപ്പുറത്തേക്കെത്താൻ കഷ്ടപ്പെടുന്നത് വീഡിയോയിൽ കാണാം. മുക്കാൽ ഭാഗത്തോളം അപ്പുറത്തേക്ക് കടന്നെങ്കിലും ഇടയ്ക്ക് വെച്ച് അതിന്റെ പിൻകാലുകൾ കമ്പികൾക്കിടയിൽ കുടുങ്ങുന്നു. 

അത്രയും നേരം വെറുതെ നിന്ന പൂച്ച കൂട്ടുകാരനെ സഹായിക്കാൻ മുന്നോട്ട് വരുന്നു. മറ്റൊരു വശത്തൂടെ മുൻകാലുകൾ വച്ച് പൂച്ച പട്ടിക്കുട്ടിയെ അപ്പുറത്തെക്ക് കടക്കാൻ സഹായിക്കുന്നത് വീഡിയോയിൽ കാണാം. അവസാന പട്ടിക്കുട്ടി പൂച്ചയുടെ അടുത്തു എത്തുന്നത് വരെയാണ് വീഡിയോയിലുള്ളത്. നായ്ക്കൾ എല്ലായപ്പോഴും തമാശക്കാരാണെന്നും യഥാർഥ കൂട്ടുകാർ എന്നൊക്കെ പലരും വീഡിയോക്ക് താഴെ കമന്റിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു