ജീവിതം

ചുറ്റും പ്രളയജലം; പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് രക്ഷാപ്രവര്‍ത്തനം, ബാഹുബലിയിലെ രംഗം യഥാര്‍ത്ഥ ജീവിതത്തിലും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കം. വിവിധയിടങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

15 ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ യുവാവ് രക്ഷിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. വെള്ളം കയറിയ ഒരു വീട്ടില്‍നിന്നും കുഞ്ഞിനെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് എതിര്‍വശത്തുള്ള വീടിന്റെ രണ്ടാംനിലയിലുള്ളവരുടെ കയ്യിലേക്ക് കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ബെംഗളൂരുവില്‍ മഴ ശനിയാഴ്ചയും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു