ജീവിതം

എൺപത്തിരണ്ടാം വയസിലും വർക്കൗട്ട്; സാരിചുറ്റി വെയ്റ്റെടുത്ത് മുത്തശ്ശി, വയറലായി വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

പ്രായം വെറും നമ്പർ മാത്രമാണെന്നു തെളിയിച്ചിരിക്കുകയാണ് എൺപത്തിരണ്ട് വയസ്സുള്ള ഈ മുത്തശ്ശി. വർക്കൗട്ടും ഫിറ്റ്നസ്സുമൊക്കെ യുവാക്കൾക്ക് മാത്രമുള്ളതല്ലെന്ന് വിഡിയോ കാണുമ്പോൾ ഉറപ്പിക്കാം. കൊച്ചുമകൻ ചിരാ​ഗ് ചോർദിയ പങ്കുവച്ച വർക്കൗട്ട് വി‍ഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ശാരീരികമായി സ്വയംപര്യാപ്തയാകണമെന്ന മുത്തശ്ശിയുടെ ആ​ഗ്രഹം മുൻനിർത്തിയാണ് താൻ വർക്കൗട്ടുകൾ ക്രമീകരിച്ച് നൽകിയതെന്ന് ചിരാ​ഗ് പറയുന്നു. ചിരാ​ഗ് തന്നെയാണ് മുത്തശ്ശിയുടെ ഫിറ്റ്നസ് പരിപാലനത്തിന്റെ വീഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ചിരാ​ഗിനും മകനുമൊപ്പം സാരിയിൽ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന മുത്തശ്ശിയാണ് വീഡിയോയിലുള്ളത്. പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിച്ച സ്ത്രീയെന്ന് കുറിച്ച് നിരവധിപ്പേരാണ് വിഡിയോയ്ക്ക് കമന്റ് കുറിക്കുന്നത്.  മടിപിടിച്ചിരിക്കുന്ന യുവതലമുറ മുത്തശ്ശിയെ കണ്ടു നാണിച്ചു തലതാഴ്ത്തുമെന്നും ചിലർ പറയുന്നു. 

വിഡിയോ പങ്കുവച്ചതിന് പിന്നാലെ മുത്തശ്ശി യോഗ പോലുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടത് എന്ന അഭിപ്രായവുമായി ചിലർ എത്തിയെന്നും ചിരാഗ് പറയുന്നു. അതേസമയം ട്രെയിനിങ്ങിലൂടെ ദൈന്യംദിന കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാനുള്ള കരുത്ത് മുത്തശ്ശി നേടിയെന്നാണ് ചിരാഗിന്റെ മറുപടി. 15 കിലോയുള്ള ബക്കറ്റ് പോലും ഒറ്റയ്ക്ക് മുത്തശ്ശി താങ്ങുമെന്നും ചിരാഗ് പറഞ്ഞു.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി