ജീവിതം

പക്ഷിയെ തിന്നുന്ന എട്ടുകാലി, ഭയാനക രൂപം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെറിയ കീടങ്ങളെ വലയില്‍ കുടുക്കി എട്ടുകാലി ഭക്ഷണമാക്കുന്നത് കണ്ടിട്ടുണ്ട്. ഒരു വലിയ പക്ഷിയെ എട്ടുകാലി തിന്നുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

'നെച്വര്‍ ഈസ് സ്‌കെയറി' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 54 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ എട്ടുകാലിയെ കണ്ടാല്‍ തന്നെ ഭയന്നുപോകും. പതിവായി കാണുന്ന എട്ടുകാലികളില്‍ നിന്ന് വ്യത്യസ്തമായി ഭയപ്പെടുത്തുന്ന രൂപമാണ് ഇതിന്. കൂടാതെ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അസാധാരണമായ വലിപ്പമാണ് എട്ടുകാലിക്ക്.

ഒരു ഭിത്തിയില്‍ തൂങ്ങി കിടക്കുകയാണ് എട്ടുകാലി. എട്ടുകാലിയുടെ വായില്‍ പക്ഷി കുടുങ്ങി കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.  സെപ്റ്റംബര്‍ 19ന് പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ക്കകം 3.5 ലക്ഷം ആളുകളാണ് കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ