ജീവിതം

ഒരു പാമ്പിനെ കളിപ്പിക്കുന്നതിനിടെ തലയ്ക്ക് മുകളില്‍ നിന്ന് പാഞ്ഞു വന്ന് കൂറ്റന്‍ പെരുമ്പാമ്പ്, യുവാവ് വെളളത്തില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഓരോ ദിവസവും പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുന്നതാണെങ്കിലും ഭൂരിഭാഗവും കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഒരേ സമയം രണ്ടു പാമ്പുകളെ നേരിടേണ്ടി വന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ജലാശയത്തിന്റെ അരികില്‍ നില്‍ക്കുകയാണ് യുവാവ്. വെളളത്തില്‍ നീന്തുന്ന പാമ്പ് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ അതിന്റെ വാലില്‍ പിടിച്ച് കരയ്ക്ക് കയറ്റാന്‍ ശ്രമിക്കുകയാണ് യുവാവ്. എന്നാല്‍ അക്രമോത്സുകതയോടെ ചീറി പാഞ്ഞു വരികയാണ് പാമ്പ്. ഇത് കണ്ട് ഞെട്ടി പിന്നോട്ടു നീങ്ങുന്നതിനിടയിലെ ഭാഗങ്ങളാണ് നടുക്കുന്നത്.

പിന്നോട്ടു നീങ്ങുന്ന യുവാവിനെ ലക്ഷ്യമാക്കി മുകളില്‍ നിന്ന് കുതിച്ചുപാഞ്ഞ് വരികയാണ് പെരുമ്പാമ്പ്. പെരുമ്പാമ്പിന്റെ ഒപ്പം വെളളത്തില്‍ വീഴുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന