ജീവിതം

ജീവനുള്ള പാമ്പിനെ കടിച്ചുമുറിച്ചു ശാപ്പാടാക്കി ആമ; വെള്ളത്തിനടിയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

വെള്ളത്തിനടിൽ പതിയിരുന്ന് ആമ ജീവനുള്ള പാമ്പിനെ കടിച്ചു തിന്നുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വെള്ളത്തിനടിയിലിരുന്ന് ആമ പാമ്പിനെ കടിച്ചുമുറിച്ചു ഭക്ഷിക്കുന്നത് ദൃശ്യത്തിൽ കാണാം. മുകളിലേക്ക് നീന്താൻ ശ്രമിക്കുമ്പോഴും പാമ്പിന്റെ വാലിൽ ആമ പിടിമുറിക്കിയിരിക്കുകയാണ്. വേദനകൊണ്ട് പുളയുന്ന പാമ്പ് ജീവനും കൊണ്ട് രക്ഷപെടാനുള്ള ശ്രമത്തിലാണെന്ന് വിഡിയോയിൽ വ്യക്തമാണ്. 

സ്ലാപ്പിങ് ടർട്ടിലുകൾ എന്നറിയപ്പെടുന്ന ആമയാണ് വിഡിയോയിൽ ഉള്ളത്. ശുദ്ധജലത്തിൽ ജീവിക്കുന്ന ഇവ ഇരപിടിക്കാനും ശത്രുക്കളെ തുരത്താനും കേമൻമാരാണ്. കട്ടിയേറിയ പുറന്തോടും ശക്തമായ താടിയെല്ലും പരുപരുത്ത മോണയുമാണ് ഇവർ ആയുധമാക്കുന്നത്. തെക്കുകിഴക്കൻ കാനഡയിലും തെക്കുപടിഞ്ഞാറൻ റോക്കി മമലനിരകളിലുമാണ് ഇവയെ ധാരളമായി കാണുക. 

ഡാർക്ക് സൈഡ് ഓഫ് നേച്ചറിന്റെ ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം അഞ്ചരലക്ഷത്തോളം പേർ വിഡിയോ കണ്ടുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍