ജീവിതം

രണ്ടും വര്‍ഷം മുന്‍പ് കാണാതായ സ്ത്രീ കടലില്‍ ഒഴുകിയെത്തി; ജീവിതത്തിലേക്ക് പിടിച്ചുകയറ്റി മത്സ്യ തൊഴിലാളികള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ണ്ട് വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി. കടലില്‍ ഒഴുകി നടന്ന സ്ത്രീയെ മത്സ്യ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. കൊളംബിയയിലാണ് സംഭവം നടന്നത്. 46കാരിയായ അഞ്ചലീക ഗെയ്റ്റന്‍ എന്ന സ്ത്രീയെയാണ് രക്ഷപ്പെടുത്തിയത്.  റൊണാള്‍ഡ് വിസ്ബല്‍ എന്ന മല്‍സ്യതൊഴിലാളിയാണ് ഒഴുകിയെത്തിയ ഇവരെ ആദ്യം കണ്ടത്. ആദ്യം കടലില്‍ തടിയോ മറ്റോ ഒഴുകി നടക്കുന്നതായാണ് വിസ്ബലിന് തോന്നിയത്. എന്നാല്‍ സഹായത്തിനായി സ്ത്രീ തന്റെ കൈ ഉയര്‍ത്തിക്കാട്ടിയതോടെയാണ് ഒഴുകി നടന്നത് മനുഷ്യനാണെന്ന് മനസിലായത്. തുടര്‍ന്ന് സ്ത്രീയെ രക്ഷിക്കുകയായിരുന്നു. 

രണ്ട് വര്‍ഷമായി ആഞ്ചലീക എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 20 വര്‍ഷമായി തുടരുന്ന ഭര്‍ത്താവിന്റെ കടുത്ത ഉപദ്രവം കാരണം നാടുവിട്ടതായിരുന്നു ആഞ്ചലിക. 2018ല്‍ ആഞ്ചലീകയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചു. ഇതില്‍ നിന്നും രക്ഷപ്പെടാനായാണ് വീടുവിട്ടിറങ്ങിയത്. ആറ് മാസം ബാറാന്‍ക്വില എന്ന സ്ഥലത്ത് അഭയകേന്ദ്രത്തില്‍ കഴിഞ്ഞു. ഇതിനിടെ വിഷാദ രോഗത്തിന് അടിമയായി. പിന്നീട് ആഞ്ചലീക കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കടലില്‍ ചാടിയത് മാത്രമാണ് തനിക്ക് ഓര്‍മയുള്ളത് എന്നും പിന്നീട് ഉണ്ടായത് എന്താണെന്ന് അറിയില്ലെന്നും ആഞ്ചലീക പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം