ജീവിതം

പുല്ലു മേഞ്ഞുനിന്ന പശുവിനെ മുഴുവനായി അകത്താക്കി; വയർ കീറി ചത്ത് കൂറ്റൻ പെരുമ്പാമ്പ്, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കാണാതായ പശുവിനെ തിരഞ്ഞുള്ള അന്വേഷണം ചെന്നെത്തിയത് കൂറ്റൻ പെരുമ്പാമ്പിനരികെ. പശുവിനെ മുഴുവനായി വിഴുങ്ങി വയറ് കീറി ചത്ത നിലയിലായിരുന്നു പെരുമ്പാമ്പ്. ബർമീസ് വിഭാഗത്തിൽപ്പെട്ട 15 അടി നീളമുള്ള പെരുമ്പാമ്പാണ് പശുവിനെ വിഴുങ്ങി ചത്തത്. 

വടക്കൻ തായ്‌ലൻഡിലെ ഫിറ്റ്സാനുലോകിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പുല്ലു മേഞ്ഞുകൊണ്ടിരുന്ന പശുവിനെ അപ്പാടെ അകത്താക്കുകയായിരുന്നു പെരുമ്പാമ്പ്. പശുവിനെ കാണാതായി മൂന്നു ദിവസത്തിനു ശേഷമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഈ സമയം വയർ പിളർന്ന് ചത്ത നിലയിലായിരുന്നു പാമ്പ്. രണ്ടു വയസ്സ് പ്രായയുള്ള പശുവാണ്  എട്ടു വയസ്സ് പ്രായം കണക്കാക്കുന്ന പെരുമ്പാമ്പിന് ഇരയായത്. 

സ്വന്തം ശരീരഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെ ഭക്ഷണമാക്കാൻ പ്രത്യേക കഴിവുള്ളവയാണ് ബർമീസ് പെരുമ്പാമ്പുകൾ. ഒരുപാട് വിശന്നതുകൊണ്ടാകാം പെരുമ്പാമ്പ് പശുവിനെ വിഴുങ്ങിയതെന്നാണ് കരുതുന്നത്. പക്ഷെ വയറിനുള്ളിലെത്തി പശുവിന്റെ ശരീരം ജീർണിച്ചു തുടങ്ങിയതാണ് വിനയായത്.  ദഹനപ്രക്രിയ നടക്കുന്നതിനു മുൻപ് തന്നെ ജഡം ജീർണിച്ചു വീർത്തതോടെയാണ്  പെരുമ്പാമ്പിന്റെ വയർ പിളർന്നത്. പെരുമ്പാമ്പിന്റെയും പശുവിന്റെയും ജഡങ്ങൾ സംസ്കരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി