ജീവിതം

30 കൊലയാളി തിമിം​ഗലങ്ങൾ വട്ടമിട്ടത് രണ്ട് മണിക്കൂറിലേറെ, നടുകടലിൽ മരണം മുഖാമുഖം കണ്ട് മൂന്നുപേർ ; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

തു നിമിഷവും മരണം സംഭവിക്കാവുന്ന ഭയാനകമായ അവസ്ഥയിലൂടെയാണ് യുകെയിലെ ജിബ്രാൾട്ടറിന് സമീപം കടലിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ സംഘം കടന്നുപോയത്. റാംസ്ഗേറ്റിൽ നിന്നു ഗ്രീസിലേക്ക് ആഡംബര ബോട്ടെത്തിക്കാൻ പുറപ്പെട്ടതാണ്‌ സംഘം. പക്ഷെ ഇവർക്ക് കടലിൽ നേരിടേണ്ടിവന്നതാകട്ടെ 30ഓളം കൊലയാളി തിമിം​ഗലങ്ങളയും. 

25 അടിനീളമുള്ള കൂറ്റൻ തിമിം​ഗലങ്ങളാണ് ബോട്ടിനെ വളഞ്ഞ് ആക്രമിച്ചത്. തിമിംഗലങ്ങളുടെ പ്രഹരത്തിൽ ബോട്ട്  തകരുമെന്നും കടലിലേക്ക് മുങ്ങിത്താഴുമെന്നും ഭയപ്പെട്ടിരുന്നെന്ന് സംഘത്തിലെ ഒരാളായ നാതൻ ജോൺസ് പറഞ്ഞു. ബോട്ട് തകർന്നിരുന്നെങ്കിൽ ലൈഫ് ജാക്കറ്റ് മാത്രമുള്ള അവസ്ഥയിൽ ഒരു കൂട്ടം തിമിംഗലങ്ങളുടെ നടുവിൽ കടലിൽ അകപ്പെട്ടു പോകുമായിരുന്നു തങ്ങളെന്ന് നാതൻ പറയുന്നു. സംഘത്തിലെ മറ്റൊരാളായ മാർട്ടിൻ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

തിമിംഗലങ്ങൾ  മടങ്ങി പോകാനായി ബോട്ടിന്റെ എൻജിൻ ഓഫ് ചെയ്തു നോക്കിയെങ്കിലും ഫലമുണ്ടായില്ല.  രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് തിമിംഗലങ്ങൾ മടങ്ങിയത്. ഇതിനിടയിൽ റഡാർ പ്ലേറ്റിന്റെ ഒരു ഭാഗം തിമിംഗലങ്ങളിലൊന്ന് കടിച്ചെടുത്തു. 

തിമിംഗലങ്ങളിൽ ഏതെങ്കിലും ഒന്നിന് ബോട്ട് തട്ടി അപകടം ഉണ്ടായതുകൊണ്ടാകാം ഇത്തരത്തിൽ ആക്രമിക്കുന്നതെന്നാണ് വിദഗ്ധരുടെ നിഗമനം. രണ്ട് മാസം മുൻപ് ഈ പ്രദേശത്ത് ഒരു സെയ്‌ലിങ് ബോട്ടിനെ തിമിംഗലക്കൂട്ടം ആക്രമിച്ചിരുന്നു. അന്നും സമാനമായ രീതിയിൽ ബോട്ടിന്റെ റഡാർ തിമിംഗലങ്ങൾ തകർത്തിരുന്നു. ഒടുവിൽ ബോട്ടിൽ നിന്ന് വെളിച്ചം കാണിച്ച് ഭയപ്പെടുത്തിയതോടെയാണ് തിമിംഗലങ്ങൾ മാറിപ്പോയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു