ജീവിതം

ഈ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യു; നിങ്ങൾക്ക് കിട്ടും ഒരു കിലോ ഉരളക്കിഴങ്ങ് സൗജന്യമായി!

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭിക്കാറുണ്ട്. ഇവിടെയിതാ വളരെ വ്യത്യസ്തമായൊരു ഓഫറാണ് ശ്രദ്ധേയമാകുന്നത്. പ്രമുഖ ഫുഡ് ചെയ്‌നായ 'ബർഗർ കിങ്' ആണ് ഈ ഓഫറിന് പിന്നിൽ. 

ബർ​ഗർ കിങിന്റെ റെസ്റ്റോറന്റിൽ നിന്ന് എന്ത് ഭക്ഷണം ഓർഡർ ചെയ്താലും അതിനൊപ്പം ഉപഭോക്താവിന് ഉരളക്കിഴങ്ങ് സൗജന്യമായി കിട്ടും. ഫെബ്രുവരി രണ്ട് മുതൽ ഏതാനും ദിവസത്തേക്കാണ് ഈ ഓഫർ. ഒരു കിലോ ഉരുളക്കിഴങ്ങ് വീതമാണ് ഉപഭോക്താവിന് സൗജന്യമായി ലഭിക്കുന്നത്.

ഈ തീരുമാനത്തിന് പിന്നിൽ ശ്രദ്ധേയമായൊരു കാര്യമാണ് ബർ​ഗർ കിങിന് പറയാനുള്ളത്. കൊവിഡ് 19ന്റെ വരവോടുകൂടി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ കച്ചവട മേഖലയെ ആകെയും പ്രതികൂലമായി ബാധിച്ചു. റെസ്റ്റോറന്റുകളെല്ലാം അടഞ്ഞുകിടന്ന മാസങ്ങൾ, അക്കാലത്ത് കർഷകർ വിളവെടുത്ത ഉരുളക്കിഴങ്ങെല്ലാം വിൽപന നടക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യം വന്നു. 

ഈ കർഷകരെ സഹായിക്കുന്നതിനായി 200 ടൺ അധിക ഉരുളക്കിഴങ്ങ് വാങ്ങിയിരിക്കുകയാണ് റസ്റ്റോറന്റ്. ഇങ്ങനെ വാങ്ങിയ ഉരുളക്കിഴങ്ങാണ് ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുക. ഇക്കാര്യം വിശദമാക്കുന്നൊരു കുറിപ്പും പാഴ്സൽ പൊതിക്കൊപ്പമുണ്ടാകും. പ്രതിസന്ധി കാലത്ത് പരസ്പരം കൈ കൊടുക്കേണ്ടതിന്റെയും ചേർത്തു നിർത്തേണ്ടതിന്റെയും പ്രാധാന്യം ആളുകളിലെത്തിക്കാനാണ് കുറിപ്പ് കൂടി ചേർക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. 

നേരത്തേയും ബർ​ഗർ കിങ് റസ്റ്റോറന്റിന്റെ പ്രവർത്തനങ്ങൾ കൈയടി നേടിയിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് കച്ചവടം കുറഞ്ഞ സാഹചര്യത്തിൽ മറ്റ് ഫുഡ് ചെയ്‌നുകളിൽ നിന്ന് കൂടി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കണമെന്ന് ബർ​ഗർ കിങ് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''